ഭാര്യയെ കൊലപ്പെടുത്തി, ഒളിവിൽ കഴിയുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന് ഒളിവിൽ താമസിക്കുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി പെരുമ്പാവൂരിൽ വച്ച് പോലീസിന്റെ പിടിയിൽ. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ രാഹുൽ ആണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസും ബംഗാൾ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയായ രാഹുലും ഭാര്യയും തമ്മിൽ വീട്ടിൽ വച്ച് കടുത്ത തർക്കമുണ്ടാവുകയും, ഇതിനിടയിൽ പ്രകോപിതനായ രാഹുൽ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം നാട്ടിൽ നിന്നും രക്ഷപെട്ട പ്രതി നേരെ പെരുമ്പാവൂരിലേക്ക് എത്തുകയായിരുന്നു. മൂർഷിദാബാദിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ അന്വേഷണം നടത്തിവരികയായിരുന്ന ബംഗാൾ പോലീസിന് പ്രതി പെരുമ്പാവൂർ മേഖലയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് കേരള പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...