അതിഥി തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരായിരിക്കുമെന്നും ആശങ്കപ്പെടേണ്ടന്നും പശ്ചിമ ബംഗാള്‍ എംപി മെഹുവ മോയ്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ആശങ്ക ഉയര്‍ന്ന് റോഡിലിറങ്ങി പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്ക് നിര്‍ദേശവുമായി ബംഗാള്‍ എംപി. അതിഥി തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരായിരിക്കുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പശ്ചിമ ബംഗാള്‍ എംപി മെഹുവ മോയ്ത്രി പറയുന്നു.

അതേസമയം, വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബംഗാളിയില്‍ റെക്കോഡ് ചെയ്ത സംഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ക്ക് ഭക്ഷണവും മറ്റൊന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ച്‌ ഒരു കൂട്ടം തൊഴിലാളികള്‍ വിലക്കുകള്‍ മറികടന്ന് നടുക്കളത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയത്.

എംപിയുടെ വാക്കുകള്‍…

‘പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ. വളരെ പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനൊന്നും നമ്മള്‍ കാരണക്കാരല്ല. ഈ കാലവും അതിജീവിച്ചേ മതിയാകൂ. എല്ലാവരും ആശങ്കയിലാണ് എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോകുക എന്നത് അസാധ്യമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവരും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി ഈ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കും അതില്‍ വീഴരുത്. നമ്മള്‍ ഇതും മറികടക്കും’.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...