കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കിഴക്കന്‍ ബര്‍ദ്വാന്‍ സ്വദേശിനിയായ സന്ധ്യ റോയിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാധാറാണി വാര്‍ഡിലായിരുന്നു തീപിടിത്തം. ഈ വാര്‍ഡ് കോവിഡ് പ്രത്യേക വാര്‍ഡാക്കി മാറ്റിയിരുന്നു. തീപിടിത്തത്തിന് പിന്നാലെ പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിണ്ട്. ഫോറന്‍സിക് പരിശോധനയും ഉണ്ടാവുമെന്ന് ബര്‍ദ്വാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രബീര്‍ സെന്‍ഗുപ്ത പറഞ്ഞു.
പശ്ചിമബംഗാളില്‍ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ തീപിടിത്തം ; ഒരാള്‍ മരിച്ചു
RECENT NEWS
Advertisment