ബിജെപി നേതാവ് അഡ്വ.രണ്‍ജിത്ത് വധം ; സൂത്രധാരകരില്‍ ഒരാളായ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബിജെപി നേതാവ് അഡ്വ.രണ്‍ജിത്ത് വധത്തിലെ സൂത്രധാരകരില്‍ ഒരാളായ പഞ്ചായത്ത് മെമ്പര്‍ സുല്‍ഫിക്കറിനെതിരെ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതി പുന്നപ്ര സൗത്ത് പഞ്ചായത്ത് 12 വാര്‍ഡ് മെമ്പര്‍ ചുപ്പി എന്ന് വിളിക്കുന്ന സുല്‍ഫിക്കെതിരെയാണ് നോട്ടീസ്. എസ്ഡിപിഐ അംഗമാണ് സുള്‍ഫിക്കര്‍.

നോട്ടീസിന്റെ പൂര്‍ണ്ണരൂപം
കേസുമായി ബന്ധപ്പെട്ട് പുന്നപ്ര കളിതട്ടിന് പടിഞ്ഞാറ് വശം മൊബൈല്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷ സിം എടുക്കുന്നതിനായി മൊബൈല്‍ ഷോപ്പില്‍ എത്തിയ സ്ത്രീയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡും ഉപയോഗിച്ച്‌ 2 സിം എടുത്തതിനു ശേഷം ഒരു സിം മാത്രമേ എടുത്തു എന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഒരു സിം കൈക്കലാക്കി രാഷ്ട്രീയ കൊലപാതക കേസില്‍ സഹായിക്കുന്നതിനായി പുന്നപ്ര സൗത്ത് പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ ആയ സുല്‍ഫിക്കര്‍ ന് കൈമാറി. ആയതു കൊലപാതകത്തിന് പങ്കെടുത്തവര്‍ക്ക് കൈമാറി ഉപയോഗിച്ചതിന് പുന്നപ്ര പോലീസ് ഇരുവര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നാം പ്രതിയായ ബാദുഷ റിമാന്‍ഡില്‍ ആയിരുന്നെങ്കിലും രണ്ടാം പ്രതിയായ പുന്നപ്ര സൗത്ത് പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ ചുപ്പി എന്ന് വിളിക്കുന്ന സുല്‍ഫിക്കര്‍ ഒളിവില്‍ കഴിഞ്ഞു വരുകയാണ്. സുല്‍ഫിക്കര്‍ നെയോ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പുന്നപ്ര സ്‌റ്റേഷന്‍ ISHO ആയ പ്രതാപചന്ദ്രന്‍ കെ.ജി യെയോ പുന്നപ്ര സ്‌റ്റേഷന്‍ നമ്പറില്‍ ബന്ധപ്പെടുക. പ്രതാപചന്ദ്രന്‍ കെ.ജി -9497980293, എസ്ഐ ബിജു എസ്.വി -9497980289, 0477 – 2287669

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...