പത്തനംതിട്ട : ശക്തമായ കാറ്റില്‍ കലഞ്ഞൂരിലും കോന്നിയിലും നാശനഷ്ടം. വൈകിട്ട് ഉണ്ടായ കാറ്റില്‍ കലഞ്ഞൂരിലും വകയാറിലും കോന്നിയിലും കാര്‍ഷിക മേഖലയില്‍ നാശനഷ്ടം ഉണ്ടായി. കലഞ്ഞൂര്‍ കല്ലറേത്ത് ജംഗ്ഷനില്‍ ഇലക്‌ട്രിക് ലൈനില്‍ വീണ മരം കലഞ്ഞൂര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ് അംഗങ്ങള്‍ മുറിച്ചു മാറ്റി . പ്രസിഡന്റ് കൈലാസ് സാജ്, ബിജോ ജോയ്, അനീഷ്, സജി മാത്യു, സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടല്‍ എസ്. ഐ ബിജുകുമാറില്‍ നിന്നും അനുവാദം വാങ്ങി ആണ് സേവനത്തിന് ക്ലബ് അംഗങ്ങള്‍ ഇറങ്ങിയത്. കോന്നി കല്ലേലി റോഡിലും മരം വീണു. അഗ്നിശമന വിഭാഗം എത്തി മരം മുറിച്ച് നീക്കി. കലഞ്ഞൂര്‍ ,കോന്നി മേഖലയില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട് . വൈകിട്ട് വലിയ തോതിലുള്ള കാറ്റാണ് വീശിയത്