മലയാള മനോരമ മുന്‍ മാനേജിങ് എഡിറ്ററും മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററുമായിരുന്ന മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും മുന്‍ മാനേജിങ് എഡിറ്ററുമായ തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് (തമ്പാന്‍ 91) അന്തരിച്ചു. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ.എം. വര്‍ഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടില്‍ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മയാണ് മാതാവ്.

1930 മാര്‍ച്ച്‌ 22നു ജനിച്ചു. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം 1955ല്‍ മനോരമയില്‍ മാനേജരായി ചുമതലയേറ്റു. 1965ല്‍ ജനറല്‍ മാനേജരും 1973ല്‍ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പര്‍ മാനേജ്‌മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം നേടിയിട്ടുണ്ട്.

ബ്രിട്ടന്‍, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ അച്ചടി, പത്രപ്രവര്‍ത്തനം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടി. അദ്ദേഹം കേരള സര്‍ക്കാരിന്റെ ലിപി പരിഷ്‌കരണ കമ്മിറ്റിയില്‍ അംഗമായിരുന്നു. ഇന്ത്യന്‍ ആന്‍ഡ് ഈസ്റ്റേണ്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഇഎന്‍എസ്) പ്രസിഡന്റ്, ഓഡിറ്റ് ബ്യൂറോ ഒഫ് സര്‍ക്കുലേഷന്‍സ് (എബിസി) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു.

ഭാര്യ -മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയായിരുന്ന പരേതനായ ഉപ്പൂട്ടില്‍ കുര്യന്‍ ഏബ്രഹാമിന്റെ മകള്‍ പരേതയായ അന്നമ്മ. മക്കള്‍ – താര, റോഷിന്‍, മാമി, സൂസന്‍, അശ്വതി. മരുമക്കള്‍ – കൊട്ടാരത്തില്‍ മേടയില്‍ അരുണ്‍ ജോസഫ്, കുളങ്ങര കെ.പി. ഫിലിപ്പ്, കളരിക്കല്‍ കെ. കുര്യന്‍, രാമകൃഷ്ണന്‍ നാരായണന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...