ദില്ലി: ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഡല്‍ഹി പോലീസ് തള്ളി. ബ്രിജ് ഭൂഷണെതിരെ അടിസ്ഥാനപരമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ റദ്ദാക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പട്യാല ഹൗസ് കോടതിയിലെത്തി. പിന്നാലെ ബ്രിജ് ഭൂഷണെതിരെ പോക്‌സോ നിയമപ്രകാരം ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ പോലീസ് ശുപാര്‍ശ ചെയ്തു.
അതേസമയം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ മറ്റ് സമര പരിപാടികളിലേക്ക് കടക്കാതിരുന്നത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പോലീസിന് ഗുസ്തി താരങ്ങള്‍ തെളിവുകള്‍ കൈമാറിയിരുന്നു.