കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് തിമിംഗല ഛർദ്ദി​ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയ ആംബർഗ്രീസ് ( തിമിംഗല ഛർദ്ദി​ ) എത്തിച്ചത് വമ്പൻ ഡീലിന് മുമ്പുള്ള സാമ്പിൾ കച്ചവടത്തിന്.അറസ്റ്റിലായ മുഖ്യപ്രതി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇർഫാഖിൽ നിന്നാണ് വിവരം വനംവകുപ്പിന് ലഭിച്ചത്.കളമശേരി സ്വദേശി വിൽസണിന് വിൽക്കുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്ച രാവിലെയാണ് ഒന്നരകിലോ ആംബർഗ്രീസ് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ നിന്ന് കടവന്ത്ര പൊലീസും വനംവകുപ്പും ചേർന്ന് പിടികൂടിയത്.ലക്ഷദ്വീപ് തീരത്ത് നി​ന്ന് തനി​ക്ക് ലഭി​ച്ചതാണെന്നാണ് ഇയാളുടെ മൊഴി. ഇതിൽ ഒന്നര കിലോഗ്രാം പ്രത്യേകം പൊതിഞ്ഞ് കപ്പൽമാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

ബാക്കി​ ലക്ഷദ്വീപിലെ ഒരു രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് വെളിപ്പെടുത്തൽ. ലക്ഷദ്വീപിൽ ഉന്നതരാഷ്ട്രീയ ബന്ധമുള്ളയാളാണ് ഇർഫാഖ്.ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് ജാഫർ, നൗഷാദ് എന്നീ ലക്ഷദ്വീപ് പൊലീസുകാരുടെ മുറിയിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസുകാർക്ക് ഇടപാടുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരുടെ ഫോണുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...