ഷാവോമി ഹൈപ്പര്‍ ഒഎസ് ഇന്ത്യയില്‍ ; അപ്‌ഡേറ്റ് ലഭിക്കുന്ന ഡിവൈസുകള്‍ ഏതൊക്കെയാണ്?

For full experience, Download our mobile application:
Get it on Google Play

ഇന്ത്യന്‍ വിപണിയിലെ ഷാവോമി ഫോണുകളില്‍ ഹൈപ്പര്‍ ഒഎസ് അപ്‌ഡേറ്റ് സ്ഥിരീകരിച്ച് കമ്പനി. 2024 ജനുവരി മുതല്‍ ഷാവോമി ഉല്പന്നങ്ങളില്‍ ഹൈപ്പര്‍ ഓഎസ് അപ്‌ഡേറ്റുകള്‍ എത്തിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു. റെഡ്മി നോട്ട് 13 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. ഷാവോമിയുടെ പഴയ എഐയുഐ ഒഎസിന് പകരം അവതരിപ്പിച്ച പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഹൈപ്പര്‍ ഓഎസ്. ഷാവോമി 13 പ്രോ, ഷാവോമി പാഡ് 6 എന്നിവയിലാണ് ഹൈപ്പര്‍ ഒഎസ് ആദ്യം എത്തുക.
ഒക്ടോബറിലാണ് ഷാവോമി പുതിയ ഓഎസ് പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഷാവോമി ഉപകരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, എഐ അഷ്ടിത സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്.

ഷാവോമി ഉപകരണങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും വിധം ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഹൈപ്പര്‍ ഓഎസ് നിര്‍മിച്ചിരിക്കുന്നത്. എഐ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ തമ്മിലുള്ള പരസ്പര കണക്ടിവിറ്റി, സ്വകാര്യത, സുരക്ഷ എന്നിവയും മെച്ചപ്പെട്ട പ്രവര്‍ത്തന മികവും ഹൈപ്പര്‍ ഓഎസ് വാഗ്ദാനം ചെയ്യുന്നു. ഷാവോമി 13 അള്‍ട്ര, ഷാവോമി 13 പ്രോ, ഷാവോമി 13, ഷാവോമി 13 ടി പ്രോ, ഷാവോമി 13 ടി, റെഡ്മി നോട്ട് 12 എസ്, ഷാവോമി പാഡ് 6, പോകോ എഫ് 5 എന്നിവയിലാണ് ഹൈപ്പര്‍ ഓഎസ് ലഭിക്കുക. ഒടിഎ അപ്‌ഡേറ്റ് ആയി ഇത് ലഭിക്കും. പലര്‍ക്കും പല സമയത്തായിരിക്കും അപ്‌ഡേറ്റ് ലഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...