റാന്നി: ഇന്ത്യ ഗവൺമെൻറ് ആരംഭിച്ച രാഷ്ട്രീയ ആവിഷ്കാർ അഭിയാ(ആര്‍.എ.എ)ന്റെ ഭാഗമായി റാന്നി ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർക്ക് ബി. ആർ .സിയിൽ പരിശീലനം നൽകി.സ്കൂൾ കുട്ടികളിൽ ശാസ്ത്രാവബോധവും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിന് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ. റാന്നി ബിആർസിയിൽ നടന്ന അധ്യാപക പരിശീലനം ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺസ് ആയ എഫ് അജിനി, സൈജു സക്കറിയ, റോബി റ്റി. പാപ്പൻ എന്നിവർ സംസാരിച്ചു.ചെറുപ്പം മുതലുള്ള പഠനവും പ്രശ്ന പരിഹരണ ശേഷിയും ശാസ്ത്രീയ ചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. പരിശീലനാനന്തരം സയൻസ് ഫെസ്റ്റ്, ശാസ്ത്ര ക്വിസ് ,സയൻസ് കിറ്റ്, ശാസ്ത്ര പാർക്ക് നവീകരണം ശാസ്ത്ര പഠനയാത്ര, ശാസ്ത്ര പ്രോജക്ടുകൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും.
പ്രവർത്തനാധിഷ്ഠിത ക്ലാസ് റൂം പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം പഴവങ്ങാട് ഗവൺമെൻറ് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ എം.എ.അഭിരാം നിർവഹിച്ചു. വേണമെങ്കിൽ ഞങ്ങൾ ആനയേയും ഉയർത്തുമെന്ന് കപ്പി വ്യൂഹം ഉപയോഗിച്ചുള്ള ഇരിപ്പിടത്തിൽ ഇരുന്ന് അഭിരാം പറഞ്ഞു. 30 കിലോ ഭാരമുള്ള അരിച്ചാക്ക് എടുക്കാൻ ബുദ്ധിമുട്ടുള്ള നവാധ്യാപകനായ വിഷണു 95 കിലോ ഉള്ള തന്നെ സ്വയം ഉയർത്താൻ കഴിഞ്ഞതിൽ അത്ഭുതപ്പെട്ടത് എല്ലാവർക്കും കൗതുകമായി. അഞ്ച് കപ്പികൾ പ്രത്യേക രീതിയിൽ ഘടിപ്പിച്ചുണ്ടാക്കിയ ആർക്കും ഇരുന്ന് സ്വയം ഉയരാൻ കഴിയുന്ന ഉപകരണത്തിന്റെ പ്രവർത്തന രീതിയും തത്വവും സ്കൂൾ ശാസ്ത്രാധ്യാപിക എഫ്. അജിനി അധ്യാപകർക്ക് വിശദീകരിച്ചു നൽകി. തുടർന്ന് പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിലെ 75 ഓളം ശാസ്ത്ര പഠനോപകരണങ്ങൾ അധ്യാപകരെ പരിചയപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033