ഇടയ്ക്കിടെയുള്ള തലവേദനയ്ക്ക് പിന്നിലെ കാരണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പലതരം രോഗങ്ങളുടെയും ലക്ഷണങ്ങളിലൊന്നാണ് തലവേദന.  ചിലരില്‍ കുളി കഴിഞ്ഞിറങ്ങിയ ഉടന്‍ ചിലപ്പോള്‍ തലവേദന ഉണ്ടാകുന്നു. പ്രധാനമായും ചെവിക്ക് പിന്നിലുള്ള ഭാഗത്താണ് ഈ വേദന അനുഭവപ്പെടുക. മുടി അടിക്കടി കഴുകുന്നത് മൂലം ഈ വേദന ഉണ്ടാകാം. എന്നാല്‍ ഈ വേദന തുടര്‍ന്നാല്‍ അതിന് പിന്നില്‍ ഇനി പറയുന്ന കാരണങ്ങളും ആകാം.

1. ആക്സിപിറ്റല്‍ ന്യൂറാല്‍ജിയ
തലയോട്ടിയിലൂടെ പോകുന്ന ആക്സിപിറ്റല്‍ നാഡികള്‍ക്ക് പരുക്കോ നീര്‍ക്കെട്ടോ ഉണ്ടാകുന്നതിനെ തുടര്‍ന്ന് വരുന്ന രോഗസാഹചര്യമാണ് ആക്സിപിറ്റല്‍ ന്യൂറാല്‍ജിയ. തുളഞ്ഞ് കയറുന്ന രീതിയിലുള്ള തലവേദന ഇത് മൂലം ഉണ്ടാകാം.
2. മസ്റ്റോയിഡിറ്റിസ്
ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലിന് ഉണ്ടാകുന്ന അണുബാധയാണ് മസ്റ്റോയിഡിറ്റിസ്. ഇതും തലവേദനയ്ക്ക് കാരണമാകാം.
3. ടെംപറോമാന്‍ഡിബുലര്‍ ജോയിന്‍റ്(ടിഎംജെ) ഡിസോഡര്‍
തലയോടിനെ താടിയെല്ലുമായി ബന്ധിപ്പിക്കുന്ന സന്ധിയാണ് ടെംപറോമാന്‍ഡിബുലര്‍ ജോയിന്‍റ്. ഈ സന്ധികള്‍ക്കുണ്ടാകുന്ന രോഗമാണ് ടിഎംജെ ഡിസോഡര്‍. ഇതും തലവേദനയ്ക്ക് കാരണമാകാറുണ്ട്.
4. ദന്താരോഗ്യ പ്രശ്നങ്ങള്‍
പല്ലുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും തലയ്ക്ക് അപ്പാടെ വേദനയുണ്ടാക്കാവുന്നതാണ്.

തലമുടി കഴുകുന്നത് മൈഗ്രേൻ വേദനയെ ഉണര്‍ത്തിവിടാറുണ്ട്, പ്രത്യേകിച്ച് സ്ത്രീകളില്‍. ഹെയര്‍ വാഷ് മൈഗ്രേൻ എന്നറിയപ്പെടുന്ന ഈ തലവേദന നീളമുള്ള തലമുടി ആഴ്ചയില്‍ മൂന്നു തവണ കഴുകിയാല്‍ പോലും വരാമെന്ന് മുംബൈ വോക്ഹാര്‍ട്ട് ആശുപത്രിയിലെ കണ്‍സൽറ്റന്‍റ് ന്യൂറോളജിസ്റ്റ് ഡോ. പവന്‍ പൈ ഹെല്‍ത്ത്ഷോട്ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മൈഗ്രേൻ തലവേദനയ്ക്ക് ശമനമുണ്ടാക്കാനായി ഇനി പറയുന്ന വഴികൾ പിന്തുടരാം.
1. ദിവസവും മുടി കഴുകാതിരിക്കുക
2. മുടി കഴുകിയതിനെ തുടര്‍ന്ന് മൈഗ്രേൻ വരുന്നുണ്ടെങ്കില്‍ മരുന്ന് സമയത്തിന് കഴിക്കുക
3. മുടി കഴുകുമ്പോൾ തലയില്‍ ശക്തിയായി അമര്‍ത്താതിരിക്കുക
4. മൈഗ്രേൻ വേദന ലഘൂകരിക്കാന്‍ ഐസ് പായ്ക്ക് വയ്ക്കുക
5. തലവേദനകള്‍ ഒഴിവാക്കാന്‍ നന്നായി വെള്ളം കുടിക്കുക
6. തലവേദനയുള്ളപ്പോള്‍ കഫൈന്‍ കഴിക്കുന്നത് ഒഴിവാക്കുക
7. നിത്യവും വ്യായാമം ചെയ്യുന്നത് മൈഗ്രേൻ നിയന്ത്രിക്കാന്‍ സഹായിക്കും
8. തലവേദന വരുമ്പോൾ ടെന്‍ഷനായി വീണ്ടും വേദന വര്‍ധിപ്പിക്കാതെ റിലാക്സ് ചെയ്യുക
9. അമിതമായി വെളിച്ചം തലവേദനയ്ക്ക്‌ ശേഷം ഏല്‍ക്കാതിരിക്കുക
10. രക്തചംക്രമണം വര്‍ധിപ്പിക്കാനും സമ്മർദം കുറയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ ചെയ്യാന്‍ മറക്കരുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...