തിരുവനന്തപുരം : കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എന്തൊക്കെയോ ഭയക്കുന്നു എന്ന് മന്ത്രി വി ശിവൻകുട്ടി. കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ആണ് കെ സുധാകരൻ സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മോശം പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇപ്പോൾ കെ. സുധാകരന് വേണ്ടി സംസാരിക്കുന്നത്. കോടികളുടെ വെട്ടിപ്പ് നടത്തിയ വ്യാജന്റെ വീട്ടിൽ സുധാകരൻ സന്ദർശനം നടത്തിയിരുന്നു എന്നത് പകൽപോലെ സത്യമാണ്.
കെ സുധാകരന് അനുകൂലമായ പരാമർശങ്ങളാണ് പോക്സോ കേസ് പ്രതിയിൽ നിന്ന് എപ്പോഴും ഉണ്ടാകുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഒരു വ്യാജനെയും കാണാൻ പോയിട്ടില്ല. പോക്സോ കേസ് പ്രതിയുടെ വീട്ടിൽ എന്തിനു പോയി എന്ന് യുക്തിസഹമായി വിശദീകരിക്കാൻ കെ സുധാകരന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മറ്റുള്ളവരെ കുറിച്ച് അതുമിതും പറഞ്ഞു നടക്കുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























