എന്താണ് ബ്രൗണ്‍ ഫാറ്റ് ? ആരോഗ്യകരമാണോ … കൂടുതലറിയാം

For full experience, Download our mobile application:
Get it on Google Play

കൊഴുപ്പിനെ എല്ലാവരും ഏറെ പേടിയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ കൊഴുപ്പുകള്‍ പ്രധാന മാക്രോ ന്യൂട്രിയന്റുകളാണ്. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യന്താപേക്ഷിതമാണ്. കൊഴുപ്പ് ഒരു ഊര്‍ജ്ജ സ്രോതസ്സാണ്. ഊര്‍ജ സംഭരണം, അവയവങ്ങളുടെ സംരക്ഷണം എന്നിവയില്‍ കൊഴുപ്പ് പ്രധാന പങ്ക് വഹിക്കുന്നു. കൊഴുപ്പുകളില്‍ തന്നെ നല്ലതും മോശവുമായ കൊഴുപ്പുകളുണ്ട്. ദോഷകരവും പ്രയോജനകരവുമായ കൊഴുപ്പുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഊര്‍ജം സംഭരിക്കുന്ന വെളുത്ത കൊഴുപ്പില്‍ നിന്ന് വ്യത്യസ്തമായി ബ്രൌണ്‍  നിറത്തിലുള്ള കൊഴുപ്പ് ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നമ്മെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കലോറി കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്രൗണ്‍ ഫാറ്റിനെ ബ്രൗണ്‍ അഡിപ്പോസ് ടിഷ്യു എന്നും പറയുന്നു. വളരെ തണുപ്പുള്ളപ്പോള്‍ ശരീര താപനില നിലനിര്‍ത്താന്‍ സഹായിക്കുന്നു. ബ്രൗണ്‍ ഫാറ്റും വെളുത്ത കൊഴുപ്പും വ്യത്യസ്ത വസ്തുക്കളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ലിപിഡുകളുടെ വലിയ തുള്ളികള്‍ അല്ലെങ്കില്‍ ഫാറ്റി ആസിഡുകള്‍ കൊണ്ടാണ് വെളുത്ത കൊഴുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. തവിട്ട് കൊഴുപ്പിലുള്ള കോശങ്ങള്‍ മൈറ്റോകോണ്‍ഡ്രിയയാല്‍ നിറഞ്ഞിരിക്കുന്നു. മൈറ്റോകോണ്‍ഡ്രിയയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. തണുത്ത താപനിലയില്‍ ബ്രൗണ്‍ ഫാറ്റ് ശരീരത്തില്‍ കൂടുന്നു. ഐസ് ബാത്ത് ശരീരത്തില്‍ കൂടുതല്‍ തവിട്ട് കൊഴുപ്പ് ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് കൂടുതല്‍ കലോറി കുറയ്ക്കുന്നതിന് സഹായിക്കും. ബ്രൗണ്‍ ഫാറ്റ് രക്തത്തില്‍ നിന്ന് ല്യൂസിന്‍, ഐസോലൂസിന്‍, വാലൈന്‍ തുടങ്ങിയ ചില അമിനോ ആസിഡുകളെ ഫില്‍ട്ടര്‍ ചെയ്യുന്നുവെന്ന് പഠനം കണ്ടെത്തി.

ഇരുമ്പ് സപ്ലിമെന്റുകളോ മാംസം, കടല്‍ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍, ബീന്‍സ് എന്നിവ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ബ്രൗണ്‍ ഫാറ്റ് അടങ്ങിയിരിക്കുന്നു. തണുത്ത താപനിലയില്‍ ബ്രൗണ്‍ ഫാറ്റ് ശരീരത്തില്‍ കൂടുന്നു.  വൈറ്റ് ഫാറ്റ്, ബ്രൗണ്‍ ഫാറ്റ്, സബ്ക്യുട്ടേനിയസ് ഫാറ്റ്, വിസറല്‍ ഫാറ്റ് എന്നിങ്ങനെ നാല് തരം കൊഴുപ്പുകള്‍ ശരീരത്തില്‍ ഉണ്ട്. ഓരോതരം കൊഴുപ്പും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. എല്ലാ കൊഴുപ്പുകളും ദോഷകരമല്ല. ബ്രൗണ്‍ ഫാറ്റ് വെളുത്ത കൊഴുപ്പില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. തവിട്ട് കൊഴുപ്പില്‍ വെളുത്ത കൊഴുപ്പ് കോശങ്ങളേക്കാള്‍ ധാരാളം മൈറ്റോകോണ്‍ഡ്രിയ അടങ്ങിയിരിക്കുന്നു. അവ ചൂട് ഉല്‍പാദിപ്പിക്കാനും ശരീരത്തെ ചൂടാക്കാനും ഉപയോഗിക്കുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...