Thursday, December 19, 2024 10:35 am

എന്താണ് ഗ്ലൂട്ടൻ? ഗ്ലൂട്ടൻ ശരീരത്തിന് ഗുണമോ ദോഷമോ?

For full experience, Download our mobile application:
Get it on Google Play

ഗ്ലൂട്ടൻ എന്ന് പറയുന്നത് ഒരു സീഡ് സ്റ്റോറേജ് പ്രോട്ടീൻ ആണ് അതായത് ഗോതമ്പ്, ബാർലി പോലുള്ള ധാന്യങ്ങളിലെ വിത്തുകളിൽ സംഭരിക്കപ്പെട്ട പ്രോട്ടീൻ നമ്മൾ കഞ്ഞിപ്പശ എന്നൊക്കെ പറയും.  ബ്രെഡും അതുപോലെ ബേക്കറി ഉത്പന്നങ്ങളും ഒക്കെ ഉണ്ടാക്കാൻ ഈ ഗ്ലൂട്ടൻ അത്യാവശ്യമാണ്.

ഗ്ളൂട്ടൻ ചിലർക്ക് അലർജി ഉണ്ടാക്കുന്ന ഒരു പദാർത്ഥം ആണ് ഇതുകൊണ്ട് തന്നെ ഗ്ലൂട്ടനോട് ആളുകൾ അൽപ്പം അകലം പാലിക്കുന്ന കാഴ്ച നമ്മുക്ക് പല രാജ്യങ്ങളിലും കാണാം.  അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാം ഗ്ലൂട്ടൻ തങ്ങളുടെ ഭക്ഷണ ശീലത്തിൽ നിന്ന് ഒഴിവാക്കി വരുന്ന ഒരു പ്രവണത അല്ലെങ്കിൽ ട്രെൻഡ് ആണ് നമ്മുക്ക് ഇന്ന് കാണാൻ കഴിയുന്നത്.  എങ്കിൽ തന്നെയും ഇന്ത്യയിൽ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഒന്നും ഗ്ലൂട്ടനെ കുറിച് അധികം ആരും സംസാരിക്കാറോ അല്ലെങ്കിൽ ഗ്ലൂട്ടൻ ഒഴിവാക്കിയുള്ള ഭക്ഷണ ശൈലി പിന്തുടരുന്നവരോ അല്ല.

ഗ്ലൂട്ടൻ എല്ലാവർക്കും പ്രശ്നം ഉണ്ടാക്കുന്ന ഒന്നല്ല നൂറിൽ ഒരാളെ മാത്രം ബാധിക്കുന്ന ഒരു അസുഖം ആണ് സീലിയാക് രോഗം.  ഗ്ലൂട്ടൻ ശരീരത്തിൽ എത്തി അത് നമ്മുടെ ചെറുകുടലിന്‍റെ  ലൈനിങ്ങിനെ നശിപ്പിക്കുന്ന രോഗത്തിന്റെ പേരാണ് സീലിയാക്. ഇങ്ങനെ ഉള്ളവർക്ക് ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ അനുവദീയമല്ല. അങ്ങനെ കഴിച്ചാൽ അത് ബ്ളഡിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും പിന്നീട് അത് രക്തക്കുറവ്, അസ്ഥി രോഗങ്ങൾ, ഭാരക്കുറവ്, വന്ധ്യത എന്നിങ്ങനെ മറ്റു പല രോഗങ്ങൾക്കും കാരണമാവും.

ചിലർക്ക് സീലിയാക് രോഗം ഇല്ലെങ്കിലും ഗ്ളൂട്ടൻ സെന്സിറ്റിവിറ്റി അഥവാ നോൺ സീലിയാക് ഗ്ളൂട്ടൻ സെന്സിറ്റിവിറ്റി എന്ന അവസ്ഥ ഉണ്ടാവും ഇത് സീലിയാക് രോഗം പോലെ അപകടരമല്ല.  മറിച് ഗ്ലൂട്ടൻ കഴിച്ചതിനു ശേഷം ചെറിയ തലവേദനയും, സന്ധി വേദനയും ഉന്മേഷക്കുറവും ഒക്കെ അനുഭവപ്പെടുന്ന അവസ്ഥ ആണ്.

ഗ്ലൂട്ടൻ ആഹാരത്തിൽ നിന്ന് ഒഴിവാക്കിയാൽ ശരീരത്തിന് ഗുണങ്ങൾ ഉണ്ടോ എന്നൊന്നും പഠനങ്ങൾ വ്യക്തമായി പറയുന്നില്ല.  ഇക്കാരണം കൊണ്ട് തന്നെ ഗ്ളൂട്ടൻ അല്ലെർജിക് അല്ലാത്ത ആളുകൾ ഗ്ലൂട്ടൻ അടങ്ങിയ ആഹാരം ഒഴിവാക്കണം എന്ന് നമുക്ക് പറയാൻ കഴിയില്ല.  മേലെ പറഞ്ഞത് പോലെ പല രാജ്യങ്ങളും അല്ലെങ്കിൽ പല ആളുകളും ഒക്കെ ഗ്ലൂട്ടൻ ഡയറ്റിൽ നിന്ന് ഒഴിവാക്കുന്ന ഒരു ട്രെൻഡ്സെറ്റെർ കാഴ്ച ആണ് നമുക്ക് ഇന്ന് കാണാൻ സാധിക്കുന്നത്.  പല സെലിബ്രെറ്റികളും സ്പോർട്സ് താരങ്ങളും ഒക്കെ ഗ്ളൂട്ടൻ ഫ്രീ ഡയറ്റ് പിന്തുടരുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്.

ചപ്പാത്തിയും ബ്രെഡും ബേക്കറി ഉത്പന്നങ്ങളായായ ബിസ്കറ്റും കേക്കും ഒക്കെ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണമാണ് കാരണം ഇത് ഏല്ലാം ഉണ്ടാക്കുന്നത് ഗോതമ്പിന്‍റെ  മാവ് കൊണ്ടാണ് എന്നാൽ അരിഭക്ഷണം അല്ലെങ്കിൽ ചോർ എന്നിവയിൽ ഒന്നും ഗ്ളൂട്ടൻ ഇല്ല.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യക്കാരനെ ജമൈക്കിയിൽ വെടിവെച്ച് കൊലപ്പെടുത്തി

0
ചെന്നൈ : ഇന്ത്യക്കാരനെ ജമൈക്കിയിൽ വെടിവെച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷിനെയാണ്...

കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും

0
തി​രു​വ​ന​ന്ത​പു​രം : കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം...

പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി

0
അഹമ്മദാബാദ് : ഗുജറാത്തിൽ പത്തുവയസ്സുകാരിയെ 36 കാരനായ യുവാവ് ബലാത്സംഗം ചെയ്തതായി...

യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവര്‍ന്നു ; അറസ്റ്റ്

0
ചെന്നൈ : ചെന്നൈയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവര്‍ന്ന സംഭവത്തിൽ...