നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല ; വേണ്ടത് ക്ഷമയും സംനയനവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹനമോടിച്ച് പോകുന്നവര്‍  നിരത്തുകളില്‍ കാണിക്കുന്ന  ആക്രോശങ്ങളും പ്രതികാരങ്ങളും ഒഴിവാക്കപ്പെടേണ്ടവയാണെന്ന് കേരളാ പോലീസ്. നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല എന്ന കുറിപ്പോടെയാണ് പോലീസ് ഈ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്.

കേരളാ പോലീസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല… അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത് വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് റോഡ്‌ റെയ്ജ് എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നോ ഇറങ്ങേണ്ട സ്ഥലത്തു നിന്നും കുറച്ചു മാറി ബസ് നിറുത്തിയ കാരണത്താലോ ഒക്കെ നിരത്തുകളില്‍ വെല്ലുവിളിക്കുന്നതും വഴക്കിടുന്നതും അടിപിടിയുണ്ടാകുന്നതും അസഭ്യവര്‍ഷം നടത്തുന്നതുമൊക്കെ ഇപ്പോള്‍ നിത്യ സംഭവങ്ങളാണ്.

ക്ഷമിക്കാവുന്ന നിസ്സാര കാരണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം അവരവരുടെ ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. നിരത്ത് മത്സരവേദിയല്ല.

സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക. വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും. മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക. ആവശ്യക്കാരെ കടത്തിവിടുക. അത്യാവശ്യത്തിനു മാത്രം ഹോണ്‍ മുഴക്കുക. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക. ഒന്നിലധികം പാതകളുള്ള ഹൈവേകളില്‍ ട്രാക്കുകള്‍ പാലിച്ച് വാഹനമോടിക്കുക. അപമര്യാദയോട് കൂടിയുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുക. നിരത്തുകളില്‍ അച്ചടക്കം കാത്തു സൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടെയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...