കണ്ണൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് എന്ന മുസ്‌ലിം ലീഗിന്റെ ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്‍. ചവിട്ടും കുത്തുമേറ്റ് പരിഹാസ്യരായി കഴിഞ്ഞുകൂടണമോ എന്ന് ലീഗ് ആലോചിക്കട്ടെയെന്ന് ഇ.പി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചവിട്ടും കുത്തുമേറ്റ് പരിഹാസ്യരായി കഴിഞ്ഞുകൂടണമോ എന്ന് ലീഗ് ആലോചിക്കട്ടെ. തീര്‍ച്ചയായും അവരത് ചിന്തിക്കും. കോണ്‍ഗ്രസ് കാണിക്കുന്ന നെറികേടില്‍ ലീഗ് അണികള്‍ ക്ഷുഭിതരാണ്. മുസ്ലിം ലീഗിന് 1962-ല്‍ രണ്ട് സീറ്റുകളുണ്ട്. ഇത് ഇപ്പോള്‍ 2024 ആണ്. അവര്‍ പരിഗണിക്കപ്പെടണമോ എന്നത് അവരുടെ മുന്നണിയുടെ പ്രശ്‌നമാണ്. തങ്ങള്‍ക്ക് തോന്നുന്നത് ലീഗിനെ പരിഗണിക്കണമെന്നാണ് എന്നും അദ്ദേഹം പറഞ്ഞു.