ബിഹാറിൽ മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറിലെ പൂർണിയയിൽ മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. ഗ്രാമത്തിൽ സമീപകാലത്തുണ്ടായ മരണങ്ങൾക്ക് കാരണം കുടുംബത്തിന്റെ മന്ത്രവാദമാണെന്ന് ആരോപിച്ചാണ് കൊലപാതകം. ബാബുലാൽ ഓറോൺ, സീതാ ദേവി, മൻജീത് ഓറോൺ, റാനിയ ദേവി, താപ്‌തോ മോസ്മത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കുടുംബത്തിലെ ഒരു കുട്ടി മാത്രമാണ് കൂട്ടക്കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഗ്രാമത്തിലെ മുഴുവനാളുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കുട്ടി പോലീസിനോട് പറഞ്ഞു.തെത്ഗമ ഗ്രാമവാസിയായ രാംദേവ് ഓറോണിന്റെ മകൻ മൂന്ന് ദിവസം മുമ്പ് മരിച്ചിരുന്നു.

കുടുംബത്തിലെ മറ്റൊരു കുട്ടിയും രോഗബാധിതനായിരുന്നു. ഇതിന് ഉത്തരവാദികൾ കൊല്ലപ്പെട്ട കുടുംബമാണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് രംഗത്തെത്തി. രണ്ട് ദിവസം മുമ്പ് സിവാനിൽ നടന്ന കൂട്ടക്കൊലയിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ബുക്‌സറിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഭോജ്പൂരിലും മൂന്നുപേർ കൊല്ലപ്പെട്ടു. കുറ്റവാളികൾ ഉണർന്നിരിക്കുമ്പോൾ മുഖ്യമന്ത്രി അബോധാവസ്ഥയിലാണെന്ന് തേജസ്വി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...