കുഞ്ഞികൃഷ്ണൻ പറഞ്ഞത് വാസ്തവ വിരുദ്ധം ; എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഫണ്ട് തിരിമറിയുണ്ടായി എന്നതടക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്
സിപിഐഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്ന്
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. പാര്‍ട്ടി കമ്മീഷന്‍ വെച്ച് പഠിച്ച് വ്യക്തിപരമായി ധനാപഹരണം ആരും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതാണ്. വരവ് ചെലവ് കണക്ക് പാര്‍ട്ടി കമ്മറ്റിയില്‍ അവതരിപ്പിക്കാന്‍ വൈകി എന്നത് മാത്രമാണ് പ്രശ്‌നം. അതില്‍ വീഴ്ച ഉണ്ടായി. അന്നതില്‍ നടപടിയും എടുത്തിരുന്നു. പണാപഹരണം ആരും നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തുറന്ന് പറച്ചില്‍ എന്ന തരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ്. തെറ്റ് തിരുത്താന്‍ ഉള്ള മാര്‍ഗം ഇതല്ല. പാര്‍ട്ടിയെ തിരുത്തല്‍ ഇങ്ങനെയല്ല. എലിയെ പിടിക്കാന്‍ ഇല്ലം ചുടുകയല്ല വേണ്ടത്.

താന്‍ ഒഴികെ മറ്റുള്ള എല്ലാവരും കള്ളന്മാര്‍ എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി രസീത് അച്ചടിച്ചിറക്കുന്ന രീതി പാര്‍ട്ടിയില്‍ ഇല്ല. പയ്യന്നൂരിലും അങ്ങനെ ഇറക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് അതൊക്കെ ചെയ്യുന്നത്. നടപടി പാര്‍ട്ടി പരിശോധിക്കും.കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കും. പിണറായി വിജയനും എം വി ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും തെറ്റിന് കൂട്ട് നില്‍ക്കുമെന്ന് ആരും കരുതില്ല- എം വി ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...