കുട്ടികളിലെ മലബന്ധം അകറ്റാൻ ചെയ്യേണ്ടത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് മിക്ക കുട്ടികളിലും കണ്ട് വരുന്ന പ്രശ്നമാണ് മലബന്ധം. തീരെ ചെറിയ കുട്ടികൾ‌, പ്രീ-സ്ക്കൂൾ‌ പ്രായമുള്ള കുട്ടികൾ‌ എന്നിവരാണ് ഏറ്റവും കൂടുതൽ ഈ പ്രശ്‌നം നേരിടുന്നത്. കുട്ടികളിലെ മലബന്ധം പരിഹരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. ദിക്സ ഭാവസർ പറയുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരും ദിവസവും രാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കൊടുക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുക മാത്രമല്ല മലബന്ധം തടയാനും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി കുതിർത്ത വെള്ളം കൊടുക്കുന്നത് മലബന്ധം അകറ്റാൻ സഹായകമാണ്. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അര ടീസ്പൂൺ നെയ്യ് ചേർത്ത് ഒരു ഗ്ലാസ് ചൂടുള്ള പശുവിൻ പാൽ കുട്ടികൾക്ക് നൽകുന്നത് മലബന്ധം മാറാൻ മികച്ചൊരു പ്രതിവിധിയാണ്.

പഞ്ചസാര, ജങ്ക് ഫുഡുകൾ എന്നിവ ഒഴിവാക്കുക. പകരം നട്സ് പൊടിച്ചോ അല്ലെങ്കിൽ സൂപ്പ്, പഴവർ​ഗങ്ങൾ എന്നിവ നൽകാം.കുട്ടികളെ ലഘു വ്യായാമങ്ങൾ ചെയ്പ്പിക്കുക. ദിവസവും 15 മിനുട്ട് ഓടനോ അല്ലെങ്കിൽ യോ​ഗ പോലുള്ള വ്യായാമങ്ങൾ ശീലമാക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...