കള്ളക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി ജയിലിൽ കിടന്നത് രണ്ടര മാസം ; ചാലക്കുടിയിൽ പിടിച്ചത് ലഹരി മരുന്നല്ലെന്ന് റിപ്പോർട്ട് ; ട്വിസ്റ്റ്’

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ വൻ ട്വിസ്റ്റ്. ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ചാലക്കുടി ന​ഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈൽ’ ബ്യൂട്ടി പാർലർ ഉടമയായ ഷീല കേസിൽ രണ്ടര മാസത്തോളമാണ് ജയിലിൽ കിടന്നത്. അതിനിടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. പിടികൂടിയ ഉ​ദ്യോ​ഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഫെബ്രുവരി 27നാണ് ഷീലയെ 12 എംഎൽഡി സ്റ്റാംപുകളുമായി പിടിച്ചതെന്നു വ്യക്തമാക്കി ചാലക്കുടി എക്സൈസ് ഓഫീസ് വാർത്താ കുറിപ്പ് ഇറക്കിയിരുന്നു.

എന്നാൽ ഇവരിൽ നിന്നു പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദ​ഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നാണ് പുറത്തു വന്നത്. ഇതോടെയാണ് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് വ്യക്തമായത്. ഒരു ലക്ഷം രൂപയുടെ സഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീലയെ അറസ്റ്റ് ചയ്തു എന്നായിരുന്നു എക്സൈസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയത്. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്ക് വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എത്തിച്ചതെന്നും എക്സൈസ് ഉദ്യോ​ഗസ്ഥരുടെ കുറിപ്പിലുണ്ടായിരുന്നു. ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപനയെന്നും ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...