26.9 C
Pathanāmthitta
Thursday, December 8, 2022 12:46 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

വാഴകൃഷി യില്‍ അറിയേണ്ടത്

തൃശൂര്‍ : നല്ല വളക്കൂറും നനവുമുള്ള മണ്ണിലാണ് വാഴ കൃഷി ചെയ്യേണ്ടത്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഏപ്രില്‍- മെയ് മാസങ്ങളിലും ജലസേചനം നടത്തിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലും വാഴ നടാം. പ്രാദേശികമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് നടീല്‍ സമയം മാറ്റാവുന്നതാണ്. നടുന്ന സമയത്ത് അതിയായ മഴയോ വെയിലോ നല്ലതല്ല. നട്ടു ഏഴ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ആണ് കുലയുണ്ടാവുക .ഈ സമയം ഉയര്‍ന്ന താപനില ഉണ്ടാവാത്ത രീതിയില്‍ ആയിരിക്കണം നടീല്‍ സമയം ക്രമീകരിക്കേണ്ടത്.

Alankar
01-up
self
KUTTA-UPLO
previous arrow
next arrow

ഇനങ്ങള്‍ :
നേന്ത്രന്‍ വിഭാഗത്തില്‍പെട്ട ഇനങ്ങളാണ് നെടുനേന്ത്രന്‍, മഞ്ചേരിനേന്ത്രന്‍, ചങ്ങാലിക്കോടന്‍ എന്നിവ. റോബസ്റ്റ, ചെങ്കദളി, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, കൂമ്പില്ലാക്കണ്ണന്‍, ബി. ആര്‍. എസ് 1, ബി. ആര്‍. എസ് 2, റെഡ് ബനാന എന്നിവയാണ് മറ്റിനങ്ങള്‍. മൊന്തന്‍, ബതീസ, നേന്ത്രപടത്തി എന്നീ ഇനങ്ങള്‍ പച്ചക്കറിക്കായി ഉപയോഗിക്കുന്നു. ഇവയില്‍ ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബിആര്‍എസ് 1, ബിആര്‍എസ് 2 എന്നീ ഇനങ്ങള്‍ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ ഉത്തമമാണ്.

Pulimoottil 2
01-up
self
KUTTA-UPLO

നിലം തയ്യാറാക്കേണ്ട വിധം :
50 സെന്റീമീറ്റര്‍ നീളവും ആഴവും വീതിയുമുള്ള കുഴികളിലാണ് സാധാരണയായി വാഴ നടുന്നത്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കൂനകളില്‍ നടുന്നതാണ് നല്ലത്. കുഴികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള സൂചികന്നുകള്‍ തിരഞ്ഞെടുക്കണം. ഒരു കുഴിയില്‍ 500 ഗ്രാം കുമ്മായം ചേര്‍ക്കാം അടുത്ത ദിവസം ഒരു കുഴിയില്‍ 10 കിലോ ജൈവവളം ചേര്‍ക്കണം. ഈ കുഴിയിലേക്ക് വാഴക്കന്നുകള്‍ നടാം.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

വളപ്രയോഗം
വാഴ നട്ട് ഒരുമാസത്തിന് ശേഷം 86ഗ്രാം യൂറിയ, 325ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. വാഴക്കന്നില്‍ നിന്ന് അല്പം അകലം പാലിച്ചുവേണം വളം നല്‍കാന്‍. തൊട്ടടുത്ത മാസത്തില്‍ 65ഗ്രാം യൂറിയ, 280ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം.മൂന്ന്, നാല്, അഞ്ച് മാസങ്ങളില്‍ 65ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. പിന്നീട് കുല പൂര്‍ണമായി വിടര്‍ന്ന ശേഷം 65ഗ്രാം യൂറിയ നല്‍കാം. ഇങ്ങനെ 6 തവണകളായി വളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ കാലത്ത് നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. വാഴയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കളകള്‍ യഥാസമയം നീക്കം ചെയ്യണം. ചുവട്ടില്‍ നിന്നും മുളയ്ക്കുന്ന കന്നുകള്‍ നശിപ്പിക്കണം. ഇടവിളയായി ചേന, ചേമ്പ് എന്നീ വിളകള്‍ നടാം.

വാഴയിലെ രോഗകീടനിയന്ത്രണ മാര്‍ഗങ്ങള്‍
കൃത്യമായ നിരീക്ഷണമുണ്ടെങ്കില്‍ ജൈവനിയന്ത്രണ മാര്‍ഗ്ഗത്തില്‍ തന്നെ ഒട്ടുമിക്ക രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനാകും. ഒപ്പം കൃഷിയിടം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

കീടങ്ങള്‍ :
തടതുരപ്പന്‍ പുഴു
വാഴ കൃഷിയില്‍ ഏറ്റവും വലിയ ഭീഷണി തടതുരപ്പന്‍ പുഴുവാണ്. പിണ്ടിപ്പുഴുവെന്നും വിളിക്കാറുണ്ട്. ഈ വണ്ടുകള്‍ വാഴത്തടയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി ഉള്ളിലേക്ക് മുട്ടകള്‍ നിക്ഷേപിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു. നട്ട് 5 മുതല്‍ 6 മാസം കഴിയുമ്പോള്‍ തടയില്‍ ചുവപ്പും കറുപ്പും കുത്തുകള്‍ കാണാം. ഈ കുത്തുകളില്‍ നിന്നും ഒരു ദ്രാവകം ഒഴുകുന്നതും കാണാം. ഇതാണ് ആക്രമണത്തിന്റെ ആദ്യഘട്ടം. ക്രമേണ വാഴ ഒടിഞ്ഞുപോകാന്‍ ഇത് കാരണമാകും. കീടബാധയുള്ള പിണ്ടികള്‍ വെട്ടിമാറ്റി നശിപ്പിക്കണം. ഒടിഞ്ഞു തൂങ്ങുന്ന ഇലകള്‍ കൃത്യമായി മുറിച്ചു മാറ്റണം. വാഴത്തടക്കെണികള്‍ ഒരുക്കി വണ്ടുകളെ ആകര്‍ഷിച്ച് നശിപ്പിക്കാം. മിത്ര കുമിള്‍ ആയ ബ്യുവേറിയ ബാസിയാന, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴ കവിളുകളിലും തടയിലും തളിക്കാം. പിണ്ടിപ്പുഴുവിനെതിരെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളാണ് മേന്മയും നന്മയും. അഞ്ചും ആറും മാസങ്ങളില്‍ നന്മ എന്ന ജൈവകീടനാശിനി 50ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നത് പിണ്ടിപ്പുഴു വരാതിരിക്കാന്‍ സഹായിക്കുന്നു. കീടം ആക്രമിച്ച ഭാഗത്തിന് 5 സെന്റീമീറ്റര്‍ താഴെയായി മേന്മ ഇഞ്ചക്ഷന്‍ എടുക്കുന്നത് ആക്രമണമുള്ള തോട്ടങ്ങളില്‍ പിണ്ടി പുഴുവിനെ നശിപ്പിക്കാന്‍ സഹായിക്കും.

മാണവണ്ട്
വാഴയുടെ മാണത്തിലും തടയുടെ ചുവട്ടിലും മുട്ടയിടുന്ന വണ്ടുകളാണ് മാണവണ്ടുകള്‍. ഇവ മാണം തുരന്ന് തിന്നു നശിപ്പിക്കും. ഇത് വാഴയുടെ മുഴുവന്‍ ആരോഗ്യത്തെ ബാധിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി വണ്ടുകള്‍ ബാധിക്കാത്ത തോട്ടങ്ങളില്‍ നിന്ന് കന്ന് ശേഖരിക്കാം. ഒരു കിലോഗ്രാം ഭാരവും 30 മുതല്‍ 40 സെന്റീമീറ്റര്‍ ചുറ്റളവുമുള്ള കന്നുകള്‍ തിരഞ്ഞെടുക്കാം. കന്നുകള്‍ ചെത്തി വൃത്തിയാക്കിയശേഷം സ്യൂഡോമോണാസ്, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനിയില്‍ മുക്കി വച്ചതിനു ശേഷം നടാം.

വാഴപേന്‍
കുറുനാമ്പ്, കൊക്കാന്‍ എന്നീ രോഗങ്ങള്‍ പരത്തുന്നത് വാഴപേന്‍ അഥവാ കറുത്ത മുഞ്ഞയാണ്. ഇവയെ നിയന്ത്രിക്കുന്നതിനായി മിത്രകുമിളായ ലക്കാനിസിലിയം ലക്കാനി ലായനി തയ്യാറാക്കി തളിക്കുന്നതും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുന്നതും ഏറെ ഗുണം ചെയ്യും.

ഇലതീനിപുഴുക്കള്‍
പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഒച്ചുപുഴു, ഇലചുരുട്ടിപ്പുഴു എന്നിവയാണ് പ്രധാന ഇലതീനി പുഴുക്കള്‍. ഇവയെ നിയന്ത്രിക്കുന്നതിനായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകള്‍ഭാഗവും അടിഭാഗവും നനയുന്ന രീതിയില്‍ തളിക്കുക.

മണ്ഡരികള്‍
ചിലന്തികളെ പോലെയുള്ള മണ്ഡരികളെ തുരത്തുന്നതിനായി അവ ആക്രമിച്ച ഇലകളുടെ അടിവശത്ത് കഞ്ഞിവെള്ളം നേര്‍പ്പിച്ച് തളിക്കുകയോ സോപ്പ് ലായനി തളിക്കുകയോ വെള്ളം ശക്തിയായി ചീറ്റുകയോ ചെയ്യാം. ഇലകളില്‍ കാണുന്ന പല ചെറിയ പുഴുക്കളെയും നശിപ്പിക്കാന്‍ 10 മില്ലി ലിറ്റര്‍ നന്മ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യാം.

നിമാവിരകള്‍
വേരുകളെ ആക്രമിച്ച് മുഴകള്‍ ഉണ്ടാക്കുന്ന നിമാവിരകളെ അകറ്റാനായി പാടുകളും വ്രണങ്ങളും ഇല്ലാത്ത കന്നുകള്‍ തിരഞ്ഞെടുക്കണം. ചെത്തി വൃത്തിയാക്കിയ കന്നുകള്‍ തണലത്തു വച്ച് ഉണക്കിയശേഷം 50 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ 20 മിനിറ്റ് മുക്കി വെച്ച് നടുന്നത് ഇവയുടെ ആക്രമണം തടയും. കമ്മ്യൂണിസ്റ്റ് പച്ച, ശീമക്കൊന്ന എന്നീ ഇലകള്‍ ചുവട്ടില്‍ ഇടുന്നതും നല്ലതാണ്. വാഴകള്‍ക്കിടയില്‍ ചെണ്ടുമല്ലി നടന്നതും ഏറെ ഗുണം ചെയ്യും. ഇവയുടെ ആക്രമണം തടയുന്നതിനായി വാഴ നടുന്ന സമയത്ത് ഒരു കുഴിയില്‍ ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്.
കുമിള്‍ രോഗങ്ങള്‍
വാഴയിലയില്‍ പലതരത്തിലുള്ള കുമിള്‍ രോഗങ്ങള്‍ കാണാം. ആദ്യം ഇല മഞ്ഞളിക്കുകയും പിന്നീട് അത് ഇല കരിയുന്നതിന് കാരണമാവുകയും ചെയ്യും. ബി ആര്‍ എസ് 1, ബി ആര്‍ എസ് 2എന്നീ ഇനങ്ങള്‍ ഇലപ്പുള്ളി രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്നവയാണ്. ആരംഭത്തില്‍തന്നെ രോഗം ബാധിച്ച ഇലകള്‍ തീയിട്ട് നശിപ്പിക്കണം. രോഗം രൂക്ഷമായാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഇലകളുടെ ഇരുവശത്തും വീഴുന്ന രീതിയില്‍ തളിക്കാം. സ്യൂഡോമോണോസ് 20 ഗ്രാം, ബേക്കിംഗ് സോഡ 2.5 ഗ്രാം, സസ്യ എണ്ണ 2.5 മില്ലി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുകയും ചെയ്യാം. പനാമ വാട്ടം തടയാനായി വിള പരിക്രമണം നടപ്പാക്കണം. ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം കന്നുകള്‍ നടുമ്പോള്‍ ചേര്‍ക്കുന്നതും ഉത്തമമാണ്. പഴങ്ങള്‍ അഴുകുന്നത് തടയാന്‍ രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത്, ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

ബാക്റ്റീരിയല്‍ രോഗങ്ങള്‍
മാണം അഴുകല്‍ തടയാനായി രോഗം ബാധിച്ച ചെടികള്‍ കടയോടെ പുഴുതു നശിപ്പിക്കണം. അവ നിന്ന സ്ഥലത്തും ചുറ്റുമുള്ള വാഴകളിലും കുമ്മായം വിതറണം. കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്‌സിക്ലോറൈഡ്, മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മണ്ണ് കുതിര്‍ക്കണം. തോട്ടത്തില്‍ ഉള്ള ഇടച്ചാലുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറാം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow