ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും പണിമുടക്കി. ഇന്ത്യൻ സമയം രാത്രി 9:15 ഓടെയാണ് രണ്ടു ആപ്പുകളും പ്രവർത്തനരഹിതമായത്. ഇവയുടെ വെബ്, സ്മാർട്ട്ഫോൺ ആപ്പുകളാണ് തകരാർ നേരിടുന്നത്. ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പ്ലാറ്റ്ഫോമുകളിലും ആപ്പ് പ്രവർത്തനരഹിതമാണ്.
വാട്സ്ആപ്പ് പ്രവർത്തനരഹിതമായതായുള്ള പരാതികളിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടായതായി ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. നിരവധി പേര്‍ക്കാണ് ആപ്പുകളുടെ പണിമുടക്ക് കാരണം സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കാതിരുന്നത്. ആപ്പുകൾ പണിമുടക്കിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.
വാട്‍സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്‌ഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിക്കില്ല.