വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സി​ൽ​ നി​ന്ന് 500 രൂ​പ ; ത​ട്ടി​പ്പി​ന്‍റെ പു​തു​വ​ഴി​യെ​ന്ന് പോ​ലീ​സ് ; മു​ന്ന​റി​യി​പ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. സ്റ്റാ​റ്റ​സി​ലൂ​ടെ ദി​വ​സ​വും 500 രൂ​പ വ​രെ സ​ന്പാ​ദി​ക്കാ​ൻ അ​വ​സ​രം എ​ന്ന രീ​തി​യി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​രെ സം​ഘ​ടി​പ്പി​ച്ചു പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ്.

സ്റ്റാ​റ്റ​സി​ലൂ​ടെ ദി​വ​സ​വും 500 രൂ​പ വ​രെ സ​മ്പാദി​ക്കാ​ൻ അ​വ​സ​രം എ​ന്ന രീ​തി​യി​ൽ വാ​ട്സ് ആ​പ്പി​ലൂ​ടെ ധാ​രാ​ളം സ​ന്ദേ​ശ​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്റ്റാ​റ്റ​സി​നൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ഒ​റ്റ പേ​ജു​ള്ള ഒ​രു വെ​ബ്സൈ​റ്റി​ലേ​ക്കാ​ണ് പോ​വു​ക.

അ​തി​ൽ നി​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ൽ ഷെ​യ​ർ ചെ​യ്യു​ന്ന സ്റ്റാ​റ്റ​സു​ക​ൾ 30 ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ൾ കാ​ണാ​റു​ണ്ടോ? എ​ങ്കി​ൽ നി​ങ്ങ​ൾ​ക്കും ഉ​ണ്ടാ​ക്കാം ദി​വ​സേ​ന 500 രൂ​പ വ​രെ നേ​ടാം എ​ന്നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ൽ സ്റ്റാ​റ്റ​സാ​യി പോ​സ്റ്റ് ചെ​യ്താ, ഒ​രു സ്റ്റാ​റ്റ​സി​ന് 10 മു​ത​ൽ 30 രൂ​പ​വ​രെ ല​ഭി​ക്കു​മെ​ന്നും വാ​ട്സ്ആ​പ്പി​ലൂ​ടെ മാ​ത്രം 500 രൂ​പ നേ​ടാ​മെ​ന്നു​മാ​ണ് വെ​ബ്സൈ​റ്റി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ബാ​ങ്കിം​ഗ് ത​ട്ടി​പ്പു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ് സാ​ധ്യ​ത. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...