Tuesday, May 13, 2025 3:28 am

ഇനി വാട്‌സാപ്പിൽ പഴയ ചാറ്റ് കാണണമെങ്കിൽ പണം നൽകേണ്ടിവരും

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി അപ്ഡേറ്റുകളും വാട്ആപ്പിൽ നടത്തിയിട്ടുണ്ട്. ഇതിൽ പലതും ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ വേണ്ടി നടത്തിയിട്ടുള്ളതാണ്. നേരത്തെ വാട്സ്ആപ്പ് ചാറ്റുകൾക്കെല്ലാം പരിധി ഇല്ലാത്ത ബാക്കപ്പ് സ്റ്റോറേജ് കമ്പനി വാ​ഗ്ദാനം ചെയ്തിരുന്നു. അതിനാൽ തന്നെ എത്ര പഴയ ചാറ്റുകളും ഉപയോക്താക്കൾക്ക് കണ്ടെത്താമായിരുന്നു. എന്നാൽ ഇനി മുതൽ ഇത് സാധ്യമാകില്ല. ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിന് കമ്പനി പരിധി നിശ്ചയിക്കാൻ പോകുകയാണ്. വാട്സ്ആപ്പും ​ഗൂ​ഗിളും ചേർന്നായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ആൻഡ്രോയിഡ് 2.23.24.21 അപ്ഡേറ്റിൽ ആയിരിക്കും ഈ മാറ്റം. വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലും ഈ മാറ്റം ഉണ്ടായിരിക്കും. ഈ അപ്ഡേറ്റ് വന്നുകഴിഞ്ഞാൽ 15 ജിബി മാത്രം ആയിരിക്കും ഉപയോക്താക്കളുടെ സൗജന്യ സ്റ്റോറേജ് അളവ്. നിലവിൽ ചില വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചു തുടങ്ങി. അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഇത്തരത്തിലുള്ള അറിയിപ്പ് വാട്സ്ആപ്പിന്റെ ഭാ​ഗത്തുനിന്ന് ലഭിക്കുന്നതായിരിക്കും. വാട്സ്ആപ്പിന്റെ ഇൻ-അലേർട്ട് സംവിധാനം വഴിയായിരിക്കും ഈ അറിയിപ്പുകൾ ഉപയോക്താക്കൾക്ക് ലഭിക്കുക. അതേസമയം നേരത്തെ സൂചിപ്പിച്ചതുപോലെ സൗജന്യമായി ഉപയോ​ഗിക്കാവുന്ന സ്റ്റോറേജിന്റെ അളവാണ് 15 ജിബി.

നിങ്ങൾക്ക് ​ഗൂ​ഗിൾ വൺ വഴി അധിക സ്റ്റോറേജ് വാങ്ങിക്കഴിഞ്ഞാൽ ഈ അധിക സ്റ്റോറേജ് വാട്സ്ആപ്പിന്റെ മെസേജ് ബാക്കപ്പിനായി ഉപയോ​ഗിക്കാൻ സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ 100 ജിബി സ്റ്റോറേജ് ​ഗൂ​ഗിൾ വണിൽ നിന്ന് വാങ്ങുന്നതിനായി 1.99 ഡോളറാണ് ചിലവ്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 165 രൂപ മാത്രം. ഇത്തരത്തിൽ സ്റ്റോറേജ് അധികം ആവശ്യമായി വരുന്ന ഉപയോക്താക്കൾക്ക് ​ഗൂ​ഗിൾ വണ്ണില്‍  നിന്ന് അധിക സ്റ്റോറേജ് വാങ്ങാവുന്നതാണ്. അതേ സമയം നേരത്തെ ജോലിയുടെ ഭാ​ഗമായോ പഠനത്തിന്റെ ഭാ​ഗമായോ വർക്ക്‌സ്‌പെയ്‌സ് സബ്‌സ്‌ക്രിപ്‌ഷൻ ചെയ്തിരിക്കുന്ന ഉപയോക്താക്കളെ വാട്സപ്പിന്റെ പുതിയ മാറ്റം ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പിൽ ഇപ്പോൾ പല വീഡിയോകളും ചിത്രങ്ങളും എച്ച്ഡി ഫോർമാറ്റിൽ അയയ്ക്കാൻ സാധിക്കുന്നതാണ്. ഇത്തരം ഫയലുകൾക്ക് താരതമ്യേന സൈസും കൂടുതൽ ആയിരിക്കും. ഇത്തരത്തിൽ നോക്കുമ്പോൾ വളരെ വേ​ഗത്തിൽ തന്നെ സൗജന്യമായി ലഭിക്കുന്ന 15 ജിബി തികയാതെ വരാനുള്ള സാധ്യതയുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...