പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് ; ഉടൻ പ്രതീക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ആപ്പുകളിലൊന്നായ വാട്ട്സ്ആപ്പിൽ പുതിയ അപ്പ്ഡേറ്റുകൾ നിരന്തരം കമ്പനി പരീക്ഷിക്കാറുണ്ട്. ഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുന്നതിലൂടെയാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും ടെക്സ്റ്റ്, ഓഡിയോ, വീഡിയോ മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഈസിയായി വാട്ട്സ്ആപ്പിലൂടെ ബന്ധപ്പെടാം. മാത്രമല്ല ഗ്രൂപ്പ് കോളുകൾ, എച്ച്‌ഡി ഫോട്ടോ ഷെയറിംഗ് അങ്ങനെ അങ്ങനെ ഓരോ തവണയും നിരവധി അപ്പ്ഡേറ്റുകളുമായി ഉപഭോക്താക്കളുടെ പ്രിയ അപ്ലിക്കേഷൻ എന്ന സ്ഥാനം ഇന്നും കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ് വാട്ട്സ്ആപ്പ്.

ഉപഭോക്താക്കൾക്കായി കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ പല പുത്തൻ ഫീച്ചറുകളും വാട്ട്സ്‌ആപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ വാട്ട്സ്‌ആപ്പ് മറ്റൊരു കിടിലൻ ഫീച്ചർ വികസിപ്പിക്കുന്നതിൻ്റെ പ്രവർത്തനങ്ങളിലാണ്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഡോക്യുമെൻ്റ്സ് പങ്കുവെയ്ക്കാൻ ഇതോടെ കഴിയുമെന്നാണ് റിപ്പോർട്ട്. അൻഡ്രോയിഡ് ഫോണുകൾക്കായുള്ള ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. പുതിയ ഫീച്ചറിലൂടെ ഡോക്യുമെന്റ് പ്രിവ്യൂസ് യൂസറിന് ലഭിക്കും. അതായത് നിങ്ങളൊരു ഡോക്യുമെന്റ് പങ്കുവെച്ചാൽ ആ ഡോക്യുമെൻ്റിൻ്റെ ചൊറിയൊരു ചിത്രം അത് ഓപ്പൺ ചെയ്യുന്നതിന് മുമ്പ് തന്നെ കാണാൻ കഴിയും. അതുവഴി ചാറ്റിലുള്ളത് ആവശ്യമുള്ള ഡോക്യുമെന്റ് ആണോ എന്നത് എളുപ്പം മനസിലാക്കാൻ കഴിയും. ഫോട്ടോസ്, വീഡിയോസ് എന്നിവ ഷെയർ ചെയ്യുമ്പോൾ അവ തുറക്കാതെ തന്നെ ഏതാണെന്ന് വ്യക്തമായി അറിയാൻ കഴിയും. നിലവിൽ ഇപ്പോൾ നിങ്ങൾ എന്ത് പങ്കുവെച്ചാലും ഡൗൺലോഡ് ചെയ്യാതെ മെസേജ് ലഭിച്ചയാൾക്ക് അത് എന്താണെന്ന് തിരിച്ചറിയാൻ കഴിയില്ല. പുതിയ ഫീച്ചറോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...