വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വാട്സാപ്പിൽ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി. അത്തരം വാട്സാപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കരാറുകൾ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തിൽ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഈ ദിവസത്തെ വാട്സാപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. സാമൂഹിക മാധ്യമങ്ങളിൽ എന്തും സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയും. വാട്സാപ്പ് സന്ദേശങ്ങൾ തങ്ങൾ തെളിവായി കണക്കാക്കില്ല- ബെഞ്ച് വ്യക്തമാക്കി.

സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും ഒരു കൺസോർഷ്യവും മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്ന ഒരു സ്ഥാപനവും തമ്മിലുള്ള 2016-ലെ കരാറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പരിഗണിച്ചിട്ടുള്ള മറ്റു സുപ്രധാന കേസുകളിൽ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം കാര്യമായി ബാധിക്കുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...