വാട്‌സാപ്പ് വീണ്ടും ‘സ്റ്റാറ്റസ്’ മാറ്റി.. വരുന്നു, പുതിയ മാറ്റങ്ങള്‍

For full experience, Download our mobile application:
Get it on Google Play

രൂപകൽപ്പനയിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായി വാട്സ് ആപ്. പ്രധാന പേജിൽ മുകളിൽ ഉണ്ടായിരുന്ന കോൾ, സ്റ്റാറ്റസ് തുടങ്ങിയ ടാബുകൾ താഴേക്ക് മാറ്റിയതാണ് പ്രധാനം. വലിയ സ്ക്രീനുള്ള ഫോൺ ഉപയോഗിക്കുന്നവരുടെ സൗകര്യം കണക്കാക്കിയാണിത്. ചാറ്റ് ലോക്ക്, സ്റ്റാറ്റസ്, ടെക്സ്റ്റ് ഓവർലെ, ജിഫ് ഫയലുകൾക്ക് ഓട്ടോപ്ലേ തുടങ്ങിയവയും പുതിയ അപ്ഡേറ്റിൽ ഉണ്ട്.

നിരവധി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ലോക്ക് ഫീച്ചറും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പേഴ്സണൽ ചാറ്റുകളിൽ ഫിംഗർപ്രിന്റ് ലോക്ക് ഇടാൻ കഴിയും. ലോക്ക് ചെയ്ത ചാറ്റുകൾ ആപ്പിന്റെ പ്രധാന പേജിൽ കാണാൻ പോലും കഴിയില്ല. ആ വ്യക്തിയുടെ വാട്സ് ആപ് പ്രൊഫൈലിലേക്ക് പോയി താഴേക്ക് സ്ക്രോൾ ചെയ്ത് ചാറ്റ് ലോക്ക് എന്നതിൽ ടാപ് ചെയ്ത് ലോക്ക് മാറ്റിയാൽ മാത്രമേ ആ ചാറ്റുകൾ തുടരാൻ കഴിയൂ.

അടുത്തിടെ വാട്ട്സ്ആപ് ബീറ്റ വേർഷൻ ഉപയോക്താക്കളെ ഹൈ-ഡെഫനിഷൻ (എച്ച്ഡി) നിലവാരത്തിൽ ചിത്രങ്ങൾ പങ്കിടാൻ അനുവദിക്കുന്ന സവിശേഷത അവതരിപ്പിച്ചിരുന്നു. ചിത്രം യഥാർത്ഥ റെസല്യൂഷനിൽ പങ്കിടാൻ അനുവദിച്ചില്ലെങ്കിലും മുമ്പത്തേതിനേക്കാൾ ഉയർന്ന റെസല്യൂഷനിൽ ചിത്രം പങ്കിടാൻ സഹായകരമായി. സ്റ്റാൻഡേർഡ് അല്ലെങ്കിൽ എച്ച്ഡി നിലവാരത്തിൽ ചിത്രം പങ്കിടാൻ ഉപയോക്താക്കൾക്ക് ഒരു ഓപ്ഷൻ നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...