Wednesday, April 24, 2024 4:39 am

മാലിന്യം വലിച്ചെറിഞ്ഞാൽ പൂട്ടാൻ വാട്സാപ്പ് തന്ത്രം ; പുതിയ നീക്കവുമായി മൂന്നാർ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: പൊതുസ്ഥലങ്ങളിൽ മാലിന്യവും വലിച്ചെറിയുന്നതു കണ്ടെത്തുന്നതിനായി വാട്സാപ്പ് തന്ത്രവുമായി മൂന്നാർ പഞ്ചായത്ത് അധികൃതർ രംഗത്ത്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ഉപയോഗിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം. അതിനായി പൊതുജനങ്ങളെ ഉൾപ്പെടുത്തി വാട്സാപ് കൂട്ടായ്മ രൂപീകരിച്ചുകഴിഞ്ഞ മൂന്നാർ പഞ്ചായത്ത്. ആന്റി ലിറ്റർ വൊളന്റിയേഴ്സ്’ എന്ന പേരിലാണ് പുതിയ വാട്സാപ് കൂട്ടായ്മ ആരംഭിച്ചത്. മാലിന്യം വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പഞ്ചായത്തിലെ എവിടെയും മാലിന്യം വലിച്ചെറിയുന്നതും തള്ളുന്നതും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചാൽ മതി. ഫോണിലെടുത്ത ചിത്രങ്ങ ളും ലൊക്കേഷനും സഹിതം വാട്സാപ് ഗ്രൂപ്പിൽ ഇട്ടാൽ നടപടി ഉറപ്പാണെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും പറയുന്നത്. തെളിവ് ലഭിച്ചാലുടൻ തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കും. തെളിവ് സഹിതം നൽകുന്നവർ സാമൂഹ്യ സേവനം മാത്രമായി കാണണ്ട. നല്ല സമ്മാനത്തുകയും ലഭിക്കും. 3000 രൂപയാണ് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. പൊതുസ്ഥലങ്ങളിൽ മാലിന്യവും വലിച്ചെറിയുന്നതു കണ്ടെത്താൻ ഇതെല്ലാം സഹായിക്കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും പറയുന്നത്.

മൂന്നാറിലെ തൊഴിൽ സ്ഥാപനങ്ങൾ , റിസോർട്ടുകൾ , വീടുകൾ എന്നിവിടങ്ങളിൽ നിന്നും തരംതിരിച്ചാണ് മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ വാങ്ങുന്നത്. എന്നാൽ മൂന്നാറിൽ വിനോദത്തിനെത്തുവർ പഞ്ചായത്തിന്‍റെ നിർദ്ദേശങ്ങൾ അവഗണിച്ച് മാലിന്യങ്ങൾ വഴിയോരങ്ങളിൽ തള്ളുകയാണ്. ഇത് ജനപങ്കാളിത്യത്തോടെ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യ സംസ്കരണ പദ്ധതികൾ കൃത്യമായി നടപ്പിലാക്കി മൂന്നാറിന്‍റെ പ്രകൃതി സൗന്ദര്യം നിലനി‍ർത്താൻ സാധിക്കുമെന്നാണ് മൂന്നാർ പഞ്ചായത്ത് അധികൃതർ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ വാട്സാപ്പ് ഗ്രൂപ്പിനോട് കാര്യമായി സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ ഇന്ന് കൊട്ടിക്കലാശം ; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ, ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...