ഉപഭോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ പുതിയ നടപടിയുമായി വാട്സ്ആപ്പ്. അക്കൗണ്ടിൽ ഇമെയിൽ വഴി വേരിഫിക്കേഷൻ നടത്താനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് പുതിയതായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. വൈകാതെ തന്നെ ഈ സൗകര്യം വാട്സ്ആപ്പിൽ വന്നേക്കും. ഇങ്ങനെ സംഭവിച്ചാൽ വ്യാജ പ്രൊഫൈലുകൾ അധികവും അപ്രത്യേക്ഷമായേക്കും എന്നാണ് വാട്സ്ആപ്പ് പ്രതീക്ഷിക്കുന്നത്. ഇമെയിൽ സ്ഥിരീകരണ ഫീച്ചർ ഓപ്ഷണലായി നിലനിർത്താനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. ഇത് ഓൺ ആക്കിയാൽ നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കാനും പരിശോധിച്ചുറപ്പിക്കാനും വാട്സ്ആപ്പ് നിങ്ങളെ സഹായിക്കുന്നതായിരിക്കും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ചാറ്റ് ലോക്, സൈലന്റ് അൻനോൻ കോളേഴ്സ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പിൽ ഉണ്ട്.
സുരക്ഷക്കായി ഇത്രയുമൊക്കെ ഫീച്ചറുകൾ ഉണ്ടായിരുന്നിട്ടും ധാരാളം വ്യാജ പ്രൊഫൈലുകളുടെ ശല്യവും ഹാക്കർമാരുടെ ആക്രമണവും തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് നിർബദ്ധിതരാകുന്നത്. നിലവിൽ പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇത് എന്ന് മുതൽ ലഭ്യമാകും എന്നതിനെക്കുറിച്ച് വ്യക്തത ഇല്ല. പുതിയ ഫീച്ചറിന് ഒരുപാട് ഉപയോഗം ഉണ്ടാകുമെന്നാണ് വാട്സ്ആപ്പ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ കൈയ്യിൽ നിന്ന് ഫോൺ നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ അല്ലെങ്കിൽ നമ്പറിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടാലോ ഉപയോക്താക്കൾക്ക് ഇമെയിൽ ഐഡി ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിലെ വാട്സ്ആപ്പിൽ ലോഗ് ഇൻ ചെയ്യാനും കോൺടാക്ടുകളിലേക്ക് മെസേജ് അയക്കാനും സാധിക്കുന്നതാണ്. നിങ്ങൾ പുതിയ ഫോണോ ടാബോ വാങ്ങിയാലും ഇമെയിൽ വഴി ഇതിലൂടെ വാട്സ്ആപ്പിൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് സാധ്യമാകില്ല.
രണ്ട്-ഘട്ട സ്ഥിരീകരണം കോൺഫിഗർ ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ ഇമെയിൽ ഐഡി ചോദിക്കുന്ന ഫീച്ചർ ഓപ്‌ഷണൽ ആയിരിക്കുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആപ്പിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ അപ്ഡേറ്റുകളിൽ പുതിയ ഫീച്ചറുകൾ ലഭ്യമാകും. അതേ സമയം 2023 ജൂണിലെ പ്രതിമാസ റിപ്പോർട്ട് വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. റിപ്പോർട്ട് പ്രകാരം ജൂൺ 1 മുതൽ ജൂൺ 30 വരെ 6,611,700 ഇന്ത്യൻ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചിരുന്നു. ഉപഭോക്താക്കൾ റിപ്പോർട്ട് അടിച്ചതുമൂലമാണ് ഇതിൽ പല അക്കൗണ്ടുകളും വാട്സ്ആപ്പ് നിരോധിച്ചത്. റിപ്പോർട്ടുകൾ ലഭിക്കുന്നതിന് മുമ്പ് തന്നെ 2,434,200 അക്കൗണ്ടുകൾ മുൻകൂട്ടി നിരോധിച്ചതായും റിപ്പോർട്ട് പറയുന്നു. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങൾ അനുസരിച്ച് എല്ലാ മാസവും ഉപയോക്താക്കളുടെ സുരക്ഷാ റിപ്പോർട്ട് പുറത്തിറക്കേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലെ വിവിധ ഘടകങ്ങളോടുള്ള പ്രതികരണമായിട്ടാണ് ഈ റിപ്പോർട്ടിനെ കാണുന്നത്.
നിലവിൽ സുരക്ഷക്കായി നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. അപരിചിതമായ വാട്സ്ആപ്പ് കോളുകൾ സൈലന്റ് ആക്കാനുള്ള ഫീച്ചർ അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇതിന് പുറമെ ട്രാൻസ്ഫർ ചാറ്റ് എന്ന ഫീച്ചറും ഇതിനൊപ്പം പുതിയതായി ചേർത്തിരുന്നു. നിരവധി സ്കാം കോളുകളും ഓൺലൈൻ തട്ടിപ്പികളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുതിയ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. അപരിചിതമായ വാട്സ്ആപ്പ് കോളുകൾ സൈലന്റ് ആക്കാനായി ആദ്യം നിങ്ങൾ വാട്സ്ആപ്പ് സെറ്റിംഗ്സിൽ പ്രൈവസി ഓപ്പൺ ചെയ്യുക. ശേഷം വരുന്ന ഓപ്ഷനുകളിൽ നിന്ന് കോൾ ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് സൈലന്റ് അൺനോൺ കോൾസ് എന്ന ഓപ്ഷൻ ഓൺ ആക്കേണ്ടതാണ്.
ഇതോടെ ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ ആക്ടിവേറ്റ് ആകുന്നതാണ്. ഇതോടെ പരിജയമില്ലാത്ത നമ്പറിൽ നിന്ന് നിങ്ങൾക്ക് വാട്സ്ആപ്പിൽ കോൾ വരാതെയാകും. മാത്രമല്ല ന്റ്സ്കേപ് മോഡിൽ വീഡിയോകോളുകൾ ആസ്വദിക്കാം എന്ന ഓപ്ഷനും അടുത്തിടെ നടത്തിയ അപ്ഡേറ്റിലാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. വാട്സ്ആപ്പിൽ വോയിസ് മെസേജിന് സമാനമായി വീഡിയോ മെസേജുകൾ അയക്കാനുള്ള ഓപ്ഷനും ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. സ്‌നാപ്ചാറ്റിന്റെ തൽക്ഷണ വീഡിയോ സന്ദേശങ്ങൾക്ക് സമാനമായിരിക്കും വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ. എന്നാൽ 60 സെക്കന്റ് മാത്രമായിരിക്കും ഇങ്ങനെ അയക്കുന്ന വീഡിയോകളുടെ ദൈർഘ്യം എന്നത് ശ്രദ്ധേയമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033