ന്യൂഡല്‍ഹി : പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. വാട്ട്സ്‌ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത് ”കെപ്റ്റ് മെസേജസ് ആണ്. ഇതിലൂടെ ഉപയോക്താവ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സന്ദേശങ്ങളും സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കും.
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളില്‍ നിന്ന് ആവശ്യമായവ ‘കെപ്റ്റ് മെസേജുകള്‍’ എന്ന പുതിയ വിഭാഗത്തില്‍ സൂക്ഷിക്കുകയും, അത് ചാറ്റിലെ എല്ലാ ആളുകള്‍ക്കും ലഭ്യമാക്കുകയും ചെയ്യാമെന്ന് വാട്ട്സ്‌ആപ്പ് ട്രാക്കര്‍ വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍, അപ്രത്യക്ഷമാകുന്ന ചാറ്റുകളില്‍ സന്ദേശങ്ങള്‍ സൂക്ഷിക്കുന്നതിന് ഒരു മാര്‍ഗവുമില്ല. അതിന് പുറമെ, ഉപയോക്താക്കള്‍ക്ക് അപ്രത്യക്ഷമാകുന്ന ചാറ്റില്‍ സന്ദേശങ്ങള്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കില്ല. ഇതിന് പരിഹാരമായിട്ടാണ് Kept Messages ഫീച്ചര്‍ കൊണ്ടുവരുന്നത്. ഇത് ഉപയോക്താക്കളെ മെസേജുകള്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നു.