Friday, May 9, 2025 1:06 pm

വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോള്‍….

For full experience, Download our mobile application:
Get it on Google Play

വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. ശുചിത്വമില്ലായ്മയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് നല്ലതല്ല. ആ​ഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് ചൂടോടെ കഴിക്കണം. കൂടാതെ സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും. കഠിനമായ വയറുവേദന, വയറിളക്കം, ഛർദ്ദി, തളർച്ച, തലവേദന, പനി എന്നി ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കണം. തുടർച്ചയായുള്ള ഛർദ്ദി, മലത്തിലൂടെയും ഛർദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തിൽ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നൽകേണ്ടതാണ്.

ഭക്ഷ്യവിഷബാധ വന്നാൽ വയറിന് ആശ്വാസം കിട്ടാൻ ഇവ കഴിക്കാം…
1. വെള്ളം ധാരാളം കുടിക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതൽ നല്ലത്.
2. പഴം ഷേയ്ക്കായോ അല്ലാതെയോ കഴിക്കാം.
3. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനി​ഗർ ഒരു കപ്പ് ചൂടുവെള്ളത്തിൽ കലർത്തി കുടിക്കാവുന്നതാണ്.
4. രാവിലെ ഒരു ടീസ്പൂൺ ഉലുവ കഴിക്കാവുന്നതാണ്.
5. ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാം.

അസുഖം മാറിയാൽ ചെയ്യേണ്ടത്…
1. അസുഖം മാറി. വയറും വൃത്തിയായി. വീണ്ടും മൂക്കുമുട്ടെ ബിരിയാണിയും ഐസ്ക്രീം കഴിക്കാൻ വരട്ടെ. വയറിനെ അൽപം വിശ്രമിക്കാൻ വിടാം. ചികിത്സ കഴിഞ്ഞുള്ള ഇടവേളയിൽ ഭക്ഷണത്തിന് ഒരു കരുതൽ വേണം.
2. ഒആർഎസ് പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് ഛർദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും നഷ്ടപ്പെടുന്ന പോഷകങ്ങളെ ക്രമീകരിക്കാൻ സഹായിക്കും.
3. കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പഴം, മുട്ടയുടെ വെള്ള, തേൻ, വേവിച്ച ഉരുളക്കിഴങ്ങ്, അരി ആഹാരങ്ങൾ എന്നിവ ഇടവിട്ട ദിവസങ്ങളിൽ കഴിച്ച് തുടങ്ങാം.
4. ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം ഒരിക്കൽ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്. അത് ഭക്ഷ്യവിഷബാധ മാത്രമല്ല പല അസുഖങ്ങൾക്കും കാരണമാകാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീന​ഗർ : പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു...

ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

0
ദില്ലി : ആക്രമണ ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ...

ജയ്സൽമറിൽ കുടുങ്ങിയ മലയാള സിനിമാസംഘം അഹമ്മദാബാദിലേക്ക് തിരിച്ചു

0
ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയായ ജയ്സൽമറിൽ നിന്ന് അഹമ്മദാബാദിലേക്ക്...