പുത്തന്‍കാവ് പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് എം.പി.യുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ശബരിമല സീസണില്‍ തീര്‍ത്ഥാടകരടക്കം നിരവധി പേരെ ദുരിതത്തിലാക്കിയ പുത്തന്‍കാവ് പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് എം.പി യുടെ കത്ത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.മുഹമ്മദ് റിയാസ്, സ്ഥലം എം.എല്‍.എ കൂടിയായ ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ക്കാണ് എം.പി കൊടിക്കുന്നില്‍ സുരേഷ് കത്ത് നല്‍കിയത്. ചെങ്ങന്നൂര്‍ – കോഴഞ്ചേരി റോഡില്‍ പാലം നിര്‍മ്മാണത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഇതു വഴിയുള്ള ഗതാഗതം തടസ്സപെട്ടു കിടക്കുകയാണ്. സമീപവാസികളും ഇതേ തുടര്‍ന്ന് വലിയ ദുരിതത്തിലാണ്. ചെങ്ങന്നൂര്‍, പുത്തന്‍കാവ് ഭാഗങ്ങളിലേയ്ക്ക് പോകേണ്ടവര്‍ക്ക് അധിക ദൂരം സഞ്ചരിക്കേണ്ടിവരുന്നു. നിര്‍മ്മാണം വൈകിയതിനു പിന്നില്‍ വലിയ അനാസ്ഥയുണ്ട്. നിര്‍മ്മാണം നടക്കുന്ന സമയത്ത് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടന്നു പോകാനുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ല.

ശബരിമല തീര്‍ത്ഥാടന കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുളള ഭക്തര്‍ക്ക് പാലം പണി നടക്കുന്നതായി അറിയാത്തതിനാല്‍ വലിയ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. സീസണിന്റെ അവസാന കാലഘട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വെച്ചത്. ഇത് നേരത്തെ ആകുമായിരുന്നെങ്കില്‍ പ്രഖ്യാപനം പോലെ മണ്ഡലകാലത്തിനു മുന്‍പായി പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിന്‍ മാത്യു വര്‍ഗീസ്, എം.കെ മുരളീധരന്‍, ജിബിന്‍ വര്‍ഗീസ് എന്നിവരും എം.പി യോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...