തൃശൂര്‍ : മാളയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പായ്യെഎരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്‌ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മാള പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍ : അഭിനന്ദ് (കാനഡ), അഭിവന്ദന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ ) 022-27546669, സ്നേഹ (ചെന്നൈ ) 044-24640050, സുമൈത്രി (ഡല്‍ഹി ) 011-23389090, കൂജ് (ഗോവ ) 0832- 2252525, റോഷ്നി (ഹൈദരാബാദ്) 040-66202000)