തിരുവനന്തപുരം: എൽഡിഎഫിൽനിന്ന് നേരിടുന്നത് കടുത്ത അവഗണനയെന്ന് ആർജെഡി നേതാവ് ശ്രേയാംസ്കുമാർ. അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. രാജ്യസഭാ സീറ്റുമായാണ് മുന്നണിയിലേക്ക് എത്തിയത്. എന്നാൽ നിലവിൽ രാജ്യസഭാ സീറ്റില്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിക്ക് ഉണ്ട്. രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യം എൽഡിഎഫിൽ അറിയിക്കും. എം വി ഗോവിന്ദനെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കണം. ഭരണവിരുദ്ധ വികാരമുണ്ടോ എന്നത് സംബന്ധിച്ച് ആഴത്തിൽ പഠിക്കണം. കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കുന്നത് കൊണ്ട് പലക്ഷേമ പ്രവർത്തനങ്ങളും മുടങ്ങി. പെൻഷൻ ഉൾപ്പെടെ നൽകാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തൃശ്ശൂരിലെ തോൽവി പ്രതീക്ഷിച്ചതല്ല. ഇക്കാര്യത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യണം. ജനതാ പാർട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ല. ആദ്യമായി അതിന് വാതിൽ തുറന്നിട്ടത് തങ്ങൾ. ഇപ്പോഴും ആ വാതിൽ തുറന്നു കിടക്കുകയാണെന്നും തീരുമാനം പറയേണ്ടത് എതിർപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.