കാവന്നൂരിൽ കോൺ​ഗ്രസ് പിന്തുണയോടെ സിപിഎമ്മിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അ​രീ​ക്കോ​ട് കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോൺ​ഗ്രസ് പിന്തുണയോടെ സിപിഎമ്മിന് വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗ് സ്ഥാനാർഥിയെ തോൽപ്പിച്ചാണ് സിപിഎം വിജയിച്ചത്. ആ​റാം വാ​ർ​ഡ് അം​ഗം സു​നി​ത കു​മാ​രി​യെ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​സ്‍ലിം ലീ​ഗു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷ​ഹ​ർ​ബാ​ൻ ഷെ​രീ​ഫ് ക​ഴി​ഞ്ഞ ദി​വ​സം വൈ​സ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 19 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ 9 അം​ഗങ്ങളുള്ള മുസ്ലിം ലീ​ഗിനാണ് ഭൂരിപക്ഷം. സിപിഎമ്മിന് ഏഴും കോൺ​ഗ്രസിന് മൂന്നും അം​ഗങ്ങളാണുള്ളത്. വൈ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗി​ലെ ഫൗ​സി​യ സി​ദ്ദീ​ഖി​നും സി.​പി.​എ​മ്മി​ലെ സു​നി​ത കു​മാ​രി​ക്കും ഒ​മ്പ​തു വീ​തം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രു എ​ൽ.ഡി.​എ​ഫ് അം​ഗ​ത്തി​ന്റെ വോ​ട്ട് അ​സാ​ധു​വാ​യി. ഇ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് സു​നി​ത കു​മാ​രി​യെ വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കോൺ​ഗ്രസിന്റെ മൂന്ന് വോട്ടുകളും സിപിഎമ്മിന് ലഭിച്ചു. സം​ഭ​വ​ത്തി​ൽ എം.എ​ൽ.എ​മാ​രാ​യ പി.​കെ. ബ​ഷീ​ർ, എ.​പി. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഇ​ട​പെ​ട്ടെ​ങ്കി​ലും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യി​ല്ല. ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കി​യെങ്കിലും പരാജയപ്പെട്ടു. കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ സി.​പി.​എ​മ്മി​ന് വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം ല​ഭി​ച്ച​ത് മു​സ്‍ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തിരിച്ചടിയായി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...