ഡ്യൂട്ടിക്ക് ശേഷം പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട് ; വീടുകളിൽ കയറിയുള്ള വിജിലന്‍സ് പരിശോധനക്കെതിരെ ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ പ്രസ്താവനയില്‍ വ്യക്തമാക്കി.ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷൻ പോലും ഇത് ചൂണ്ടിക്കാട്ടിയാണ് അർഹമായ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചത്. മാത്രവുമല്ല മെഡിക്കൽ കോളേജുകളിൽ നിന്ന് വിഭിന്നമായി ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുമില്ല.

ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ വസതികളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഡോക്ടർമാർക്കിടയിൽ കടുത്ത അരക്ഷിതത്വം സംജാതമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്ന വിജിലൻസ് നടപടിയിൽ ഡോക്ടർമാരുടെ വീടിനുള്ളിൽ കയറിയുള്ള പരിശോധനയും ഫോണിലെ ഡാറ്റ അടക്കം പരിശോധിക്കലും രോഗികളുടെ മുന്നിൽ വച്ചുള്ള ചോദ്യം ചെയ്യലും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ വാർത്തകൾ വരുന്നതും മറ്റും പൊതുജനമധ്യേ സർക്കാർ ഡോക്ടർമാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കാൻ വഴി തെളിക്കുന്നതാണ്.

അഴിമതിയ്ക്കും നിയമലംഘനത്തിനും എതിരായ നടപടികളെ കെ.ജി.എം.ഒ.എ എക്കാലവും സ്വാഗതം ചെയ്തിട്ടുണ്ട്. വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിൽ അത്തരം നടപടിൾ ഉണ്ടാവേണ്ടതുമാണ്. എന്നാൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാരെ വീടുകളിൽ കയറി അവരുടെ സ്വകാര്യതയെ പോലും ലംഘിച്ചു കൊണ്ട് അവഹേളിക്കുന്ന തരത്തിൽ നടത്തപ്പെട്ട വിജിലൻസ് റെയ്ഡുകളിൽ കെ. ജി. എം. ഒ.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വർദ്ധിച്ചു വരുന്ന സാംക്രമിക രോഗപ്പകർച്ചയ്ക്കിടയിലും സർക്കാർ ആശുപത്രികളിലെ ശുഷ്കമായ മനുഷ്യവിഭവശേഷിയെ മറികടന്നുകൊണ്ട് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാർ അവരുടെ ജോലി സമയത്തിന് ശേഷം അനുവദനീയമായ പ്രാക്ടീസ് നടത്തിയതിനെ ഇത്തരത്തിൽ വക്രീകരിക്കുന്നത് അവരുടെ ആത്മവീര്യം തകർക്കുന്നതാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ആകെ അഴിമതിക്കാരും കൊള്ളരുതാത്തവരും ആണെന്ന തെറ്റായ പൊതുബോധം ഉണ്ടാക്കാൻ മാത്രമെ ഇത് ഇട വരുത്തുകയുളളു. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....