ബജറ്റ് പ്രസംഗത്തിനിടെ ഇംഗ്ലീഷ് വാക്കുകളും വ്യാകരണപ്പിഴവുകളും ; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി ധനമന്ത്രി എൻ. മേരി വിൽസണെതിരെ പ്രതിഷേധം കനക്കുന്നു. മന്ത്രിയുടെ തമിഴ് പ്രസംഗത്തിൽ നിരവധി വ്യാകരണ പിഴവുകൾ ഉണ്ടെന്നും അദ്ദേഹം ഇടയ്ക്കിടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയും ബി.ജെ.പിയും സഭയിൽ പ്രതിഷേധിച്ചു. ഓഗസ്റ്റ് അഞ്ചിന് നടന്ന ബജറ്റ് പ്രസംഗത്തിൽ പിഴവുകളുണ്ടെന്നും ഭാവിയിൽ മന്ത്രി നല്ല തമിഴിൽ സംസാരിക്കണമെന്നും ഡി.എം.കെ എം.എൽ.എ ടി.എം. രാജേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് തന്റെ ശൈലിയാണെന്നും ഭരണപരമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും മന്ത്രി വിൽസൺ മറുപടി നൽകി.

താൻ ഒരു ക്രിസ്ത്യാനിയാണെന്നും ക്രിസ്തുമതം തന്നെ പഠിപ്പിച്ച ഭാഷ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയുമാണെന്നും മന്ത്രി പറഞ്ഞു. തമിഴ് വായിക്കുന്നതുകൊണ്ട് മാത്രം പകുതിപേർക്കും ഇത് മനസ്സിലാക്കാൻ കഴിയില്ലെന്നും താൻ ബൈബിളിലാണ് ഇത് വായിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. സഭയിലെ ബഹളം ശാന്തമാക്കാൻ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പരാമർശം തമിഴ് ഭാഷയെ അധിക്ഷേപിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. മതം വ്യക്തിപരമായ കാര്യമാണെങ്കിലും അത് തമിഴ് ഭാഷയുടെ പ്രാധാന്യം കുറച്ചുകാണിക്കാൻ ഉപയോഗിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. മന്ത്രിക്ക് ബജറ്റ് രേഖകൾപോലും ശരിയായി വായിക്കാൻ അറിയില്ലെന്ന് മുതിർന്ന ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവനും പറഞ്ഞു. തമിഴ് ഭാഷയെ അപമാനിച്ചതിന് മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....