മെസിയെ കൊണ്ടുവരാനെന്ന് പറഞ്ഞ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേട് ; കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് അഡ്വാന്‍സ് തുകയായി 126 കോടി രൂപ നല്‍കിയതിന് സര്‍ക്കാരിന്റെ കയ്യില്‍ രേഖകളില്ല. എഎഫ്എയും സര്‍ക്കാരും തമ്മിലോ പ്രൊമോട്ടര്‍മാരുമായോയുള്ള കരാറുകള്‍ എംഒയു എന്നിവയൊന്നും ഫയലുകളിലില്ല. കുറച്ച് ഇമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ് കായിക വകുപ്പിന്റെ കൈവശമുള്ളത്. ടെന്‍ഡര്‍ ഇല്ലാതെ സ്‌പോണ്‍സറായി തിരഞ്ഞെടുത്ത ‘ഗോട്ട് ആന്‍ഡ് ഗ്ലോബല്‍’ എന്ന കമ്പനി കത്തയക്കുന്നതിന് 20 ദിവസം മുമ്പ് മാത്രം രൂപീകരിച്ച ഷെല്‍ കമ്പനിയാണെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയഷന് മെയില്‍ അയച്ചത് നടപടിക്രമം പാലിക്കാതെയാണെന്നും എഎഫ്എയുടെ ഉറപ്പുലഭിക്കാതെ പരിപാടിയുമായി മുന്നോട്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും കായികവകുപ്പ് മുഖവിലക്കെടുത്തില്ലെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം കാര്യങ്ങള്‍ ശരവേഗത്തില്‍ നീങ്ങിയെന്നും ചീഫ് സെക്രട്ടറിക്ക് മേല്‍നോട്ട കുറവുണ്ടായിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...