കൊല്ലത്ത് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉത്‌‌പന്നങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. കൊല്ലം ചവറയിലാണ് സംഭവം. ചവറ കൊട്ടുകാട് സ്വദേശി നൗഷാദിനെയാണ് പോലീസ് പിടികൂടിയത്. ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചവറ പോലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിവീണത്.
പുകയില ഡൽഹിയിൽ നിന്ന് കടത്തികൊണ്ടുവരികയായിരുന്നു. പ്ളാസ്റ്റിക് പാത്രങ്ങൾ, ചെടിച്ചട്ടികൾ എന്നിവയുടെയുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്ന് ലക്ഷത്തോളം പുകയില പാക്കറ്റുകളാണ് പിടിച്ചെടുത്തതെന്ന വിവരവുമുണ്ട്. ചെറുകിട വില്പനയ്ക്കാണ് പുകയില എത്തിച്ചതെന്നാണ് വിവരം.

പിടികൂടിയ ഉൽപന്നങ്ങൾക്ക് വലിയ തോതിലുള്ള വിപണിമൂല്യമുണ്ടെന്നാണ് പ്രാഥമിക വിവരം. പുകയില ഉൽപന്നങ്ങൾ എവിടെനിന്നാണ് എത്തിച്ചതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....