അടൂരില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ നേതാക്കളുടെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം അടൂര്‍ നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും നടത്തിയ വ്യാപക പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ നേതാക്കളുടെ ഉള്‍പ്പെടെ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ഉടമകള്‍ തടയുവാനും ശ്രമം നടത്തി. എതിര്‍പ്പിനെ മറികടന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയത്. അടൂരില്‍ പ്രവര്‍ത്തിക്കുന്ന രാജധാനി, ഓലപ്പന്തല്‍, അമ്മച്ചിക്കട, എസ്.എന്‍.ഹോട്ടല്‍, സണ്‍ റൈസ് ഹോട്ടല്‍, ഡിങ്കന്റെ തട്ടുകട, അല്‍റാഫി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

രാജധാനി ഹോട്ടലില്‍ നിന്നും അന്‍പത്‌ കിലോ പഴകിയ മത്സ്യവും പിടിച്ചടുത്തു. രാജധാനി ഹോട്ടലിന് മുന്നിലാണ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമം നടന്നത്. എന്നാല്‍ ഈ എതിര്‍പ്പിനെ മറികടന്നും പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടൂരില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിരുന്നത്. പഴകിയ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അടൂര്‍ നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...