ഭക്ഷണം വാങ്ങാനെത്തിയപ്പോൾ അൽഫഹം ആസ്വദിച്ച് കഴിക്കുന്ന എലി ; പിന്നാലെ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചു പൂട്ടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഹോട്ടലിൽ ഉപഭോക്താക്കൾക്ക് കഴിക്കാനായി ഉണ്ടാക്കി വെച്ചിരുന്ന അൽ ഫഹം എലി തിന്നുന്നത് ഉപഭോക്താവാ തന്നെ ക്യാമറയിൽ പകർത്തി. പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചു പൂട്ടി. തൃശൂർ കുന്നംകുളം പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിച്ചുവരുന്ന അറബിക് റെസ്റ്റോറന്റിൽ രാത്രിയായിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുവാനെത്തിയ ഉപഭോക്താവാണ് ഇവിടെ തയ്യാറാക്കി വെച്ചിരുന്ന അൽഫഹം കഴിക്കുന്ന എലിയുടെ ചിത്രം പകർത്തി, നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് വാട്ട്സ് ആപ്പ് വഴി സന്ദേശമയച്ചത്.

മെസേജ് കിട്ടിയതിന് പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്ഥലം സന്ദർശിച്ച് റസ്റ്റോറന്റിൽ പരിശോധന നടത്തി. പരിശോധന സമയത്ത് റസ്റ്റോറന്റിലുണ്ടായിരുന്ന ഏതാണ്ടെല്ലാ ഭക്ഷണ സാധനങ്ങളിലും എലികളുടെ സാന്നിധ്യം നേരിൽ മനസ്സിലാക്കി. തുടർന്ന് ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു നടപടികൾ. വരും ദിവസങ്ങളിൽ നഗരത്തിലെ ഭക്ഷണ, പാനീയ വിതരണ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...