പോലീസിനെ കണ്ടതോടെ പരുങ്ങല്‍ ; കാർ പരിശോധനയില്‍ കണ്ടെത്തിയത് 30 ലക്ഷം രൂപയും സ്വർണവും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കൊണ്ടോട്ടിയില്‍ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണവും പണവും പോലീസ് പിടികൂടി. കൊണ്ടോട്ടി ബൈപാസില്‍ ജനതാ ബസാറിന് സമീപം ഞായറാഴ്ച പുലര്‍ച്ചയാണ് കാറില്‍ കടത്തുകയായിരുന്നു സ്വര്‍ണവും കറന്‍സിയും പിടികൂടിയത്. സംഭവത്തില്‍ കുന്നുംപുറം കണ്ണമംഗലം എരഞ്ഞിപ്പടി മണ്ഡോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷഹബാസ് (18), തമിഴ്നാട് മധുര സ്വദേശി എസ് പി രങ്കു (62), മണികണ്ഠന്‍ (48) എന്നിവരെ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ടതോടെ സംഘം കാര്‍ പിന്നിലോട്ട് എടുത്തു. ഇതിനിടെ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും സമീപത്തെത്തിയ പോലീസിനെ കണ്ട് യാത്രക്കാര്‍ വെപ്രാളപ്പെടുന്നത് ശ്രദ്ധിച്ചതോടെയാണ് കാര്‍ പരിശോധിച്ചത്.

29,84,700 രൂപയും 750.108 ഗ്രാം സ്വര്‍ണവുമാണ് പരിശോധനയില്‍ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണെന്നാണ് നിഗമനം. പിടിച്ചെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കി പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എഎസ്‌ഐ വിജയന്‍, സിപിഒ ഷുഹൈബ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...