വന്ദേ ഭാരത് ട്രെയിനിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്ത ടിക്കറ്റുമായി ട്രെയിനിൽ കയറിയപ്പോൾ സീറ്റ് മാറി

For full experience, Download our mobile application:
Get it on Google Play

മുംബൈ: വന്ദേ ഭാരത് ട്രെയിനിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്ത ടിക്കറ്റുമായി ട്രെയിനിൽ കയറിയപ്പോൾ സീറ്റ് നമ്പർ കൊടുത്തിരിക്കുന്നതാവട്ടെ ജനലിന് അകലെയുള്ള മറ്റൊരു സീറ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഒരു യുവാവാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ടിക്കറ്റിന്റെയും ട്രെയിനിൽ സീറ്റ് നമ്പ‍ർ രേഖപ്പെടുത്തിയിരിക്കുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉടൻ തന്നെ റെയിൽവെ അധികൃതരും പ്രതികരിച്ചു. വരാണസിയിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള വന്ദേ ഭാരത് യാത്രയ്ക്ക് സി-8 കോച്ചിലെ 34-ാം സീറ്റാണ് യുവാവിന് ലഭിച്ചത്. ടിക്കറ്റിൽ തന്നെ അത് വിൻഡോ സീറ്റാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ യാത്ര ചെയ്യാനായി ട്രെയിനിൽ കയറിയപ്പോൾ ആ കോച്ചിലെ 34-ാം സീറ്റ് വിൻഡോ സീറ്റല്ലെന്ന് യുവാവിന് ബോധ്യപ്പെട്ടു. സീറ്റ് നമ്പർ 33 ആയിരുന്നു വിൻഡോ സീറ്റ്.

റെയിൽവെയെ ടാഗ് ചെയ്തു കൊണ്ട് ഇക്കാര്യത്തിൽ പോസ്റ്റ് ഇട്ടതിനൊപ്പം തനിക്ക് ഇതിൽ പ്രശ്നമൊന്നുമില്ലെന്നും എന്നാൽ ഭാവിയിൽ യാത്രക്കാർക്ക് ഇതൊരു പ്രശ്നമാവാൻ സാധ്യതയുണ്ടെന്നും യുവാവ് കുറിച്ചു. സംഭവത്തിൽ ഉടനെ പ്രതികരിച്ച റെയിൽ സേവ വിഭാഗം, ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് യുവാവിന് ആദ്യം തന്നെ മറുപടി നൽകി. യാത്രക്കാരന്റെ മൊബൈൽ നമ്പർ മെസേജിലൂടെ അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു. അധികം വൈകാതെ രണ്ട് ഉദ്യോഗസ്ഥർ സീറ്റിനടുത്തെത്തുകയും സീറ്റ് അറേഞ്ച്മെന്റിലെ പ്രശ്നം പരിഹരിച്ചെന്നും യുവാവ് തൊട്ടുപിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ കുറിച്ചു. 40 മിനിറ്റിനുള്ളിൽ ഇടപെട്ട റെയിൽവെയുടെ കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...