ഗുരുവായൂർ ക്ഷേത്ര തന്ത്രിയുടെ നടപടികൾ മാപ്പർഹിക്കാത്ത തെറ്റ് ; അഖില കേരള തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂർ : ഭക്തജനങ്ങളുടെ ബാഹുല്യം നിമിത്തം ഏകാദശി ദിവസത്തെ ഉദയാസ്തമനപൂജ ഒരു മാസം മുൻപ് നടത്തുവാൻ ഗുരുവായൂർ ക്ഷേത്ര തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് എടുത്ത തീരുമാനം ഉചിതമായില്ലെന്ന് അഖില കേരള തന്ത്രി മണ്ഡലം. വഴിപാടുകൾ മാറ്റി നിശ്ചയിക്കാൻ തന്ത്രിക്ക് അധികാരം ഉണ്ട്. എന്നാൽ ഗുരുവായൂർ ഏകാദശി ദിനം നടക്കുന്ന ഉദയാസ്തമന പൂജ വഴിപാടല്ല. അത് അവിടുത്തെ അനുഷ്ഠാനത്തിൻ്റെ ഭാഗമായി ചെയ്യേണ്ടതാണ്. ശങ്കരാചാര്യ സ്വാമികളാൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പൂജാക്രമം നടത്താൻ മാത്രമെ തന്ത്രിക്ക് അധികാരമുള്ളു. ശങ്കരാചാര്യർ മിത്താണ് എന്ന അഭിപ്രായം പറഞ്ഞ തന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കൂടാതെ കീഴ്പതിവുകൾ മാറ്റുമ്പോൾ അതിന് അടിസ്ഥാനം ഭക്തരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം ക്ഷേത്ര തന്ത്രിക്കാണ്. അതിനേക്കാൾ മാപ്പർഹിക്കാത്ത തെറ്റാണ് പുലയുള്ള സമയത്ത് ക്ഷേത്രമതിൽക്ക് പുറത്താണെങ്കിലും ഭദ്രദീപം കൊളുത്തി അന്നദാനം അദ്ദേഹം ഉദ്ഘാടനം ചെയ്തത്. കാരണം ഭഗവാന് വിളക്ക് കൊളുത്തി വിളമ്പിയതിനു ശേഷമാണ് പ്രസാദമായി അന്നം ഭക്തർക്ക് നൽകുന്നത്. പുലയിൽ കൂട്ടിതൊട്ടാൽ പഞ്ചപുണ്യാഹ ശേഷമേ ശുദ്ധമാകൂ എന്ന ആചാരം അറിയാത്ത വ്യക്തി അല്ലല്ലോ തന്ത്രി. ക്ഷേത്രത്തിലെ ശുദ്ധാശുദ്ധങ്ങൾ നിർവ്വചിക്കേണ്ട തന്ത്രി തന്നെ അത് ലംഘിക്കുന്നത് വേലി വിളവ് തിന്നുന്നതിന് തുല്യമാണ്. അറിഞ്ഞുകൊണ്ട് ക്ഷേത്ര ശുദ്ധം ലംഘിക്കുവാൻ കാരണക്കാരനായ ദിനേശൻ നമ്പൂതിരിപ്പാടിന്റെ പേരിൽ ഭാരതീയ ന്യായസംഹിത ചട്ടം 298 പ്രകാരം നടപടികൾ സ്വീകരിക്കുന്നതിനും അദ്ദേഹത്തിന് പകരം താന്ത്രിക ചടങ്ങുകൾ നിർവ്വഹിക്കുന്നതിന് പുലയില്ലാത്ത അവകാശിയെ ചുമതലപ്പെടുത്തി ശുദ്ധി ക്രിയകൾ നടത്തി പൂജകൾ ആവർത്തിക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. സംസ്ഥാന നേതൃ യോഗത്തിൽ പ്രസിഡന്റ് പ്രൊഫ.നീലമന .വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന പി.വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര എസ്. ഗണപതി പോറ്റി എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...