Saturday, January 25, 2025 8:35 am

സഹോദരനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള നടത്തിയ നെടുമ്പറമ്പില്‍ എന്‍.എം ജയിംസ് (NEDSTAR) സംശയനിഴലില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വന്തം അനിയനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള നടത്തിയ Nedstar കമ്പനി ഉടമ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും പ്രതിസന്ധിയിലേക്കെന്നു സൂചന. ചില നിക്ഷേപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിരുവല്ല നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ കഴിഞ്ഞ ആഴ്ച തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവും ഭാര്യയും മക്കളും റിമാന്റില്‍ ആയപ്പോള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജയിംസിന്റെ NEDSTAR GOLD LOAN കമ്പനി തിരുവല്ല എസ്.സി.എസ് ഗ്രൌണ്ടില്‍ ഒരു ടി.വി ചാനലുമായി സഹകരിച്ച് അടിപൊളി ഗാനമേള നടത്തിയത്. സ്വന്തം സഹോദരന്‍ നെടുമ്പറമ്പില്‍ എന്‍.എം രാജുവും കുടുംബവും റിമാന്റില്‍ കഴിയുമ്പോള്‍ ഏറണാകുളത്ത് താമസിക്കുന്ന സഹോദരന്‍ തിരുവല്ല നഗരത്തിലെത്തി ഗാനമേള നടത്തിയത് ഏറെ വിവാദമായിരുന്നു. അറസ്റ്റിലായ എന്‍.എം രാജുവിന്റെ മൂത്ത സഹോദരനാണ് എന്‍.എം ജയിംസ്. ഇദ്ദേഹവും പലപേരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തെ ബന്ധപ്പെടുവാന്‍ ആര്‍ക്കും കഴിയുന്നില്ല. ജീവനക്കാര്‍ പോലും വളരെ ധാര്‍ഷ്ട്യത്തോടെയാണ് സംസാരിക്കുന്നതെന്ന് പറയുന്നു.

പത്തോളം കമ്പിനികളാണ് ഇദ്ദേഹം കേരളം, വെസ്റ്റ് ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലൂടെ കോടിക്കണക്കിന് രൂപാ നിക്ഷേപമായി സമാഹരിച്ചിട്ടുണ്ട്. സാധാരണ എല്ലാവരും ഒരു നിധി കമ്പിനിയിലൂടെ നിക്ഷേപം സ്വീകരിക്കുമ്പോള്‍ ഇവര്‍ രണ്ടു നിധി കമ്പിനികളിലൂടെ നിക്ഷേപം സ്വീകരിക്കുന്നു. കൂടാതെ രണ്ടു ചിട്ടി കമ്പിനികളും ഇവര്‍ നടത്തുന്നുണ്ട്. കുടുംബത്തിലെ എല്ലാവരുംതന്നെ പല കമ്പിനികളിലുമായി ഡയറക്ടര്‍മാരാണ്. മിക്ക കമ്പിനികളും രൂപീകരിച്ചത് 2022 ല്‍ ആണെന്നും രേഖകളില്‍ പറയുന്നു. അതായത് ചുരുങ്ങിയ കാലത്തിനിടയില്‍ പല കമ്പിനികള്‍ രൂപീകരിച്ച് അതുവഴി വന്‍ തോതില്‍ നിക്ഷേപം സമാഹരിക്കുക എന്ന ലക്‌ഷ്യം നെടുമ്പറമ്പില്‍ എന്‍.എം ജയിംസിനും കുടുംബത്തിനും ഉണ്ടെന്നും കരുതേണ്ടിയിരിക്കുന്നു. നിക്ഷേപ തട്ടിപ്പ് നടത്തിയ കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഇരുപത്തിമൂന്നോളം കമ്പിനികളില്‍ കൂടിയാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും കടലാസ് കമ്പിനികള്‍ ആയിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് പൊട്ടിയതിനു ശേഷമാണ് ഇതൊക്കെ നിക്ഷേപകര്‍ മനസ്സിലാക്കിയത്. >>> NEDSTAR FINSERVE  INDIA Pvt. Ltd. ഇദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ജെയിംസും………..തുടരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുസ്ലീം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി

0
പ്രയാഗ് രാജ് : മുസ്ലീം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി...

വന്യജീവി ആക്രമണം ; താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

0
തി​രു​വ​ന​ന്ത​പു​രം : മലയോര മേഖലയിലെ വന്യജീവി ആക്രമണം കേരളത്തിൻ്റെ മൊത്തം പ്രശ്നമാണെന്ന്...

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല

0
കണ്ണൂർ : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ...

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ

0
കോഴിക്കോട് : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ....