അത്തിക്കയം റോഡ് നിർമ്മാണത്തിൽ വ്യാപക അഴിമതി

For full experience, Download our mobile application:
Get it on Google Play

റാന്നി: അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ ജണ്ടായിക്കൽ വലിയകുളം അത്തിക്കയം റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് . നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ കഴിയുന്നതിനുള്ളിൽ തന്നെ റോഡിലെ ടാറിംങ് ഇളകി കുഴികൾ രൂപപ്പെട്ടു തുടങ്ങി.തുടക്കത്തിലെ നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന് നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.എങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്താൽ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചില്ല എന്ന വ്യാപക ആക്ഷേപവും ഉയരുന്നുണ്ട്.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി തവണ ജനങ്ങൾ കരാറുകാരെ നിർമ്മാണത്തിന്റെ അപാകത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത് പരസ്പരം വാക്ക് തർക്കത്തിനും ഇടയായിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം നിരവധി പരാതികൾ ജനപ്രതിനിധികൾക്കും,പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും നൽകിയിരുന്നു.

നാളുകൾക്കു ശേഷം നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മരാമത്ത് ചീഫ് എൻജിനീയർ അടക്കം പരിശോധന നടത്തിയെങ്കിലും തുടർ നടപടി വേഗത്തിൽ നടത്താഞ്ഞത് മൂലം കിലോമീറ്ററോളം നീളത്തിൽ റോഡ് പെട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. നിർമ്മാണത്തിന്റെ അപാകത നാട്ടുകാർ ആരോപിച്ചപ്പോൾ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും തങ്ങളുടെ പരാതിയെ അവഗണിക്കുന്നു എന്ന് പറഞ്ഞു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.തുടക്കത്തിൽ ബി എം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നിർമ്മാണം നടത്തുമെന്ന് പറഞ്ഞെങ്കിലും തീരുമാനം മാറ്റി. ഒട്ടും നിലവാരമില്ലാത്ത തരത്തിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.തന്നെയുമല്ല ജൽ ജീവൻ പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് വേണമായിരുന്നു റോഡ് നിർമ്മാണം ആരംഭിക്കേണ്ടിയിരുന്നത് എന്നാൽ അതും നടന്നില്ല.കുടിവെള്ള പൈപ്പുകളിലെ തകരാർ പരിഹരിച്ച ശേഷം മാത്രമേ റോഡ് നിർമ്മാണം നടത്താവു എന്ന ആവശ്യം കരാറുകാരും ഉദ്യോഗസ്ഥരും അട്ടിമറിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

മരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും ഏകോപനം ഇല്ലായ്മയാണ് ഇതിന് കാരണം. ജനങ്ങൾ നൽകിയ തുറന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. അതേത്തുടർന്ന് ജെസിബി ഉപയോഗിച്ച് നിലവിൽ ടാർ ചെയ്തിരുന്നതും ഇളകിപ്പോയതുമായ സ്ഥലങ്ങളിൽ പൂർണമായും ടാറിങ് ഇളക്കി മാറ്റി വീണ്ടും ടാറിങ് നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്തുകളിയാണ് റോഡിൻ്റെ നിർമാണം ഗുണനിലവാരം ഇല്ലാതായത് എന്നാണ് നാട്ടുകാരുടെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...