പുതുക്കോട്ട : വിനോദയാത്രയ്ക്ക് പോയ 4 കുട്ടികള്‍ മുങ്ങിമരിച്ചു. ഒഴുക്കിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാൻ വേണ്ടി മറ്റ് മൂന്ന് പേര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കരൂര്‍ ജില്ലയിലെ മായന്നൂരിലാണ് വിനോദയാത്രയ്ക്കിടെ നാലുകുട്ടികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചത്. പുതുക്കോട്ട ജില്ലയിലെ വിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഒഴുക്കിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മൂന്ന് സഹപാഠികള്‍ കാവേരി നദിയിൽ മുങ്ങി മരിച്ചു
RECENT NEWS
Advertisment