Saturday, July 20, 2024 8:54 pm

ആട്ടിൻ തോലിട്ട ചെന്നായയുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവരും അകന്നുപോയി ; ബിജെപിക്കെതിരെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റബര്‍ വില 200 രൂപയാക്കാമെന്ന് മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബി ജെ പിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ഓടിയൊളിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആട്ടിന്‍ തോലിട്ട ചെന്നായുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുപ്പിക്കാനാവാത്ത വിധം അകന്നുപോയി.

രണ്ടു മാസമായി മണിപ്പൂര്‍ കത്തിയെരിയുകയും 120 പേരെ കൊന്ന് ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല. മണിപ്പൂരില്‍നിന്നെത്തിയ ജനപ്രതിനിധികളെയോ, പ്രതിപക്ഷ സംഘടനകളെയോ കാണാതെ അദ്ദേഹം അമേരിക്കയ്ക്കു പറന്നു. ഇത്രയും നിഷ്ഠൂരമായ സംഭവത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും സുധാകരൻ വിമർശിച്ചു.

മണിപ്പൂരില്‍ സ്‌നേഹയാത്രയുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ബി ജെ പി സര്‍ക്കാര്‍ റോഡില്‍ തടഞ്ഞെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരന്നുനിന്ന് വരവേറ്റെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പോകാത്തിടത്ത് രാഹുല്‍ ഗാന്ധി പോകണ്ട എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും മണിപ്പൂര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇതിനെ മറികടന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ഇരുവിഭാഗവും ഊഷ്മളമായി സ്വീകരിച്ചു. വര്‍ഗീയ അജണ്ടയുള്ള പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കില്ലെന്നും കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു.

249 ക്രിസ്ത്യന്‍ പള്ളികള്‍ വര്‍ഗീയകലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ തകര്‍ത്തെന്നാണ് ഇംപാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചൂണ്ടക്കാട്ടിയത്. മെയ്‌തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ഭരിക്കുന്ന മണിപ്പൂരില്‍ പട്ടാളത്തിന്റെ അയ്യായിരത്തിലധികം തോക്കുകളും അവരുടെ യൂണിഫോമുമൊക്കെ ആ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ല. മണിപ്പൂരില്‍ നടക്കുന്നത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കു സമാനമാണിതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോബി സിംഗ് ഭരിച്ചപ്പോള്‍ അവിടെ കലാപം ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് 2001 ല്‍ കലാപം ഉണ്ടായപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നു. ബി ജെ പി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭരിതമായത്. രണ്ടു മാസമായിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മണിപ്പൂര്‍ മുഖ്യമന്ത്രി അടിയന്തരമായി രാജിവച്ച് മാതൃക കാട്ടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉമ്മന്‍ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താന്‍ പണമില്ലായിരുന്നു ; ശശി തരൂര്‍ എം.പി

0
തിരുവനന്തപുരം: ലക്ഷക്കണക്കിന് ആളുകള്‍ക്ക് ചികിത്സാസഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുന്‍...

ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കും : മന്ത്രി വി. ശിവന്‍കുട്ടി

0
പത്തനംതിട്ട : നഗരത്തിലായാലും ഗ്രാമത്തിലായാലും, ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍...

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെൺകുട്ടിയെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​ കേസ് ; പ്രതിക്ക് മ​ര​ണം വ​രെ ത​ട​വും 3,75000...

0
ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഒ​ൻ​പ​തു​കാ​രി​യെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് മ​ര​ണം വ​രെ ത​ട​വും 3,75000...

സിസ്റ്റർ ആൻമരിയായുടെ സംസ്കാരം നാളെ ( ഞായറാഴ്ച)

0
പാലാ: വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ വെച്ച് ആത്മഹത്യ ചെയ്ത...