പൊതുപരിപാടിയില്‍ നൃത്തച്ചുവടുകളുമായി മന്ത്രി ആര്‍. ബിന്ദു ; കന്യാസ്ത്രീകള്‍ക്കൊപ്പം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പൊതു പരിപാടിയിൽ അധ്യാപകർക്കും ജനപ്രതിനിധികൾക്കുമൊപ്പം നൃത്തചുവടുകൾ വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എലിക്കുളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ആരംഭിച്ച ഗാനമേളട്രൂപ്പ് ഉദ്ഘാടനം ചെയ്തതിനുശേഷമായിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം മന്ത്രി ചുവടുവെച്ചത്. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള സംസ്ഥാനത്തെ തന്നെ ആദ്യ ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉദ്ഘാടനത്തിനൊടുവിൽ ഗാനമേള ട്രൂപ്പിന്റെ അടിപൊളി പാട്ടിനൊപ്പം കയ്യടിച്ചു തുടങ്ങി. അനാഥമന്ദിരത്തിലെ അന്തേവാസികളും സിസ്റ്റർമാരും കൈപിടിച്ചതോടെ നൃത്ത ചുവടുകളിലേക്ക്. ഇളങ്ങുളം തിരുഹൃദയഭവൻ, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അനാഥമന്ദിരങ്ങളിലെ അന്തേവാസികളും കന്യാസ്ത്രീകളുമാണ് മന്ത്രിയ്ക്കെപ്പം നൃത്തം ചെയ്തത്. എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി മാജിക് വോയിസ് എന്ന പേരിൽ ആരംഭിച്ച ഗാനമേളട്രൂപ്പ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി കോട്ടയം എലിക്കുളത്ത് എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...