കാണാതായ ഒമ്പതാം ക്ലാസുകാരി എവിടെ? അജ്ഞാത നമ്പറില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ കാള്‍, അന്വേഷണം ഊര്‍ജിതം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്‍പതാം ക്ലാസുകാരിയെ കാണാതായതില്‍ പോലീസ് അന്വേഷണം തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. ഇടയ്ക്ക് അമ്മയെ വിളിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആലുവ മുട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകള്‍ ഒന്‍പതാം ക്ലാസുകാരി സല്‍മാ ബീഗത്തെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. പെണ്‍കുട്ടിക്ക് പതിനെട്ട് വയസുണ്ടെന്നും വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങി ബസില്‍ കയറി പോവുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ രഹന ബീഗം പറഞ്ഞു.

വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെയാണ് പൊലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ ആലുവ പോലീസ് പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളും വീട്ടില്‍ നിന്ന് പോയസമയത്ത് ധരിച്ച വേഷമേതാണെന്നുമടക്കം ചോദിച്ചു മനസിലാക്കി. ഫോണോ സിം കാര്‍ഡോ കൈവശമില്ലാത്ത പെണ്‍കുട്ടി ഒരു തവണ പരിചിതമല്ലാത്തൊരു നമ്പറില്‍ നിന്ന് വിളിച്ചെന്നും ആ ഫോണ്‍ നമ്പര്‍ പോലീസിന് കൈമാറിയെന്നും അമ്മ പറഞ്ഞു. അസം സ്വദേശിയായ യുവാവിനെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരന്നു. എന്നാല്‍ ഇയാളുടെ അടുത്തേക്ക് പോയിട്ടില്ലെന്നും അമ്മ സ്ഥിരീകരിക്കുന്നു. ഇടയ്ക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ പ്രധാന അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...